ആ ചിത്രങ്ങള്‍ മലബാര്‍ ഗോള്‍ഡിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം

മലബാര്‍ ഗോള്‍ഡിനെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് അധികൃതര്‍

Malabar Gold, Kochi, Gold, Business, Social Media, Diamond, Advertisement, India, Pakistan, controversial photograph, മലബാര്‍ ഗോള്‍ഡ്, കൊച്ചി, സ്വര്‍ണം, ബിസിനസ്, ധനകാര്യം, സോഷ്യല്‍ മീഡിയ, ഡയമണ്ട്സ്, പരസ്യം, വിവാദം
കൊച്ചി| Last Updated: ചൊവ്വ, 23 ഓഗസ്റ്റ് 2016 (15:53 IST)
ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ജ്വല്ലറി ശൃംഖലകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിനെ തകര്‍ക്കാന്‍ ഗൂഢാലോചനകള്‍ നടക്കുന്നതായി ഉടമകള്‍. ആഗോള തലത്തില്‍ വിശ്വാസ്യത നേടിയ ബ്രാന്‍ഡിനെതിരെയുള്ള പ്രചരണങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് ഇടപാടുകാരോടും നിക്ഷേപ പങ്കാളികളോടും ഒപ്പം പൊതു ജനങ്ങളോടും കമ്പനി അഭ്യര്‍ത്ഥിച്ചു.

പാകിസ്ഥാന്റെ ദേശീയ പതാക ആലേഖനം ചെയ്‌ത കേക്ക്‌ മുറിച്ച്‌ മലബാര്‍ ഗോള്‍ഡ് പാക്‌ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. എന്നാല്‍ ഗള്‍ഫിലെ ഒരു മണി എക്സ്ചേഞ്ച് കമ്പനി നടത്തിയ പരിപാടിയുടെ ചിത്രങ്ങള്‍ ഒപ്പം നിരത്തി പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും മലബാര്‍ ഗോള്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. യാഥാര്‍ത്ഥ്യങ്ങള്‍ വേണ്ടത്ര പരിശോധിക്കാതെയാണ് ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ആ കേക്ക് മുറിക്കല്‍ ചിത്രവുമായി കമ്പനിക്ക്‌ യാതൊരു ബന്ധവുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കമ്പനിയെ തകര്‍ക്കാന്‍ ബിസിനസ്‌ ശത്രുത മൂലം നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്നും അധികൃതര്‍ പറയുന്നു.

ഇന്ത്യന്‍ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ഭാരതീയ സ്ഥാപനമാണ് മലബാര്‍ ഗോള്‍ഡ്‌. 1993-ല്‍ ചെറിയ നിലയില്‍ കോഴിക്കോട് ആരംഭിച്ച ഈ പ്രസ്ഥാനം ഇന്ന്‌ ഒമ്പത് രാജ്യങ്ങളിലായി 156 ഷോറൂമുകളും 8,000-ത്തിലധികം ജീവനക്കാരുമായി പടര്‍ന്ന് പന്തലിച്ച് കഴിഞ്ഞു. വിവിധജാതി, മത, പ്രാദേശിക വിഭാഗങ്ങളില്‍ നിന്നായി ഏകദേശം 2,000-ത്തോളം നിക്ഷേപകരാണ്‌ ഈ കമ്പനിയില്. ഇവരില്‍ 400 ഓളം പേര്‍ കമ്പനിക്കുള്ളില്‍ തന്നെ ജോലിചെയ്യുന്നവരാണ്‌. ഇവരുടെയെല്ലാം ജീവിതാശ്രയമാണ് മലബാര്‍ ഗോള്‍ഡ് - അധികൃതര്‍ പറഞ്ഞു.

കമ്പനിയെ അകാരണമായി കരിവാരിത്തേക്കാനുള്ള ശ്രമം ഏതു ഭാഗത്തു നിന്നായാലും അനുവദിക്കാവുന്നതല്ല. തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉയര്‍ന്ന സുതാര്യതയും സത്യസന്ധതയും പുലര്‍ത്തുന്ന മലബാര്‍ ഗോള്‍ഡിനെക്കുറിച്ചുള്ള അസത്യപ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന്‌ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :