ബജറ്റ് ​സ്മാർട്ട്​ഫോൺ വിപണിയിൽ വെന്നിക്കൊടി പാറിക്കാന്‍ ഷവോമി റെഡ്​മീ 4എ !

ഷവോമി റെഡ്​മീ 4എ തിങ്കളാഴ്​ച വിപണിയിലെത്തും

Xiaomi Redmi 4A, Xiaomi, Redmi 4A, Redmi, ഷവോമി, സ്മാർട്ട്​ഫോൺ, റെഡ്​മീ 4എ
സജിത്ത്| Last Updated: ഞായര്‍, 19 മാര്‍ച്ച് 2017 (11:35 IST)
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ ഏറ്റവും പുതിയ മോഡൽ വിപണിയിലേക്കെത്തുന്നു. ഓൺലൈൻ ഷോപ്പിങ്ങ്​ സൈറ്റായ ആമസോൺ വഴി തിങ്കളാഴ്ച മുതലായിരിക്കും ഫോണിന്റെ വില്പന ആരംഭിക്കുക.
എകദേശം 6000 രൂപയോളമായിരിക്കും ഫോണിന്റെ വിലയെന്നാണ് സൂചന.

സ്നാപ്​ഡ്രാഗൺ പ്രോസസറാണ് ഈ ഫോണിന് കരുത്തേകുന്നത്. 2 ജിബി റാം, 16 ജിബി മെമ്മറി, 4ജി വോൾട്ട്, 13 മെഗാപിക്സല്‍ പിൻക്യാമറ, 5 മെഗാപിക്സല്‍ സെല്‍ഫിക്യാമറ, 3,120 എം എ എച്ച് ബാറ്ററി, ഫിംഗർപ്രിൻറ്​ സ്കാനർ എന്നീ സവിശേഷതകളെല്ലാം ആൻഡ്രോയിഡ്​ മാഷ്മല്ലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :