6ജിബി റാം, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് !; എംഐ മിക്സിന്റെ പിന്‍ഗാമി എംഐ മിക്സ് 2 വിപണിയില്‍

ബുധന്‍, 11 ഒക്‌ടോബര്‍ 2017 (12:34 IST)

Xiaomi Mi Mix 2  ,  Xiaomi  ,  Mi Mix 2  ,  എംഐ മിക്സ് 2 ,  ഷവോമി എംഐ മിക്സ് 2 ,  സ്മാര്‍ട്ട്ഫോണ്‍ ,  മൊബൈല്‍

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലെത്തി‍. ചൈനയിലാണ് കഴിഞ്ഞ മാസമായിരുന്നു ഈ ഫോണ്‍ ആദ്യമായി അവതരിപ്പിച്ചത്. ബെസല്‍ ലെസ് എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. എംഐ 5 എന്ന മോഡലിനു ശേഷം ഇന്ത്യയില്‍ ഈ വര്‍ഷം ഷവോമി അവതരിപ്പിക്കുന്ന പ്രീമിയം ഗാഡ്ജറ്റ് കൂടിയാണ് എംഐ മിക്സ് 2. 
 
5.99 ഇഞ്ച് ഫുള്‍ എച്ച് ഡി സ്ക്രീനാണ് ഫോണിലുള്ളത്. ആന്‍ഡ്രോയ്ഡ് 7.1ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ സ്നാപ് ഡ്രാഗണ്‍ 835 പ്രോസ്സസറാണുള്ളത്. 3400 എംഎഎച്ച് ബാറ്ററി, 12എംപി റിയര്‍ ക്യാമറ , 5 എംപി സെല്‍ഫി ക്യാമറ, ഫിംഗര്‍ പ്രിന്‍റ് സ്കാനര്‍ എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്.   
 
സ്റ്റോറേജിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വേരിയന്റുകളിലാണ് എംഐ മിക്സ് 2 വിപണിയിലേക്കെത്തുന്നത്. എല്ലാ വേരിയന്റിലും 6ജിബി റാമാണ് നല്‍കിയിരിക്കുന്നത്. 64ജിബി പതിപ്പിന് 33,000 രൂപയും 128 ജിബി പതിപ്പിന് 36,000 രൂപയും 256 ജിബി പതിപ്പിന് 40,000 രൂപയുമാണ് വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കാത്തിരിപ്പിന് വിരാമം; അത്യുഗ്രൻ ഫീച്ചറുകളുമായി ഷവോമി റെഡ്മി നോട്ട് 5 വിപണിയിലേക്ക് !

ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഏറെ പ്രിയങ്കരമായ മോഡലുകളാണ് ഷവോമിയുടെ റെഡ്മി ...

news

എസ്‌യുവികളിലെ പുതുവിപ്ലവമായി ടാറ്റ നെക്‌സോണ്‍; ബ്രെസയ്ക്കും ഇക്കോസ്പോര്‍ട്ടിനും അടിപതറുമോ ?

ഏറെ പ്രതീക്ഷയോടെ ചെറു എസ്‌യുവി സെഗ്‌മെന്റ് കീഴടക്കാനായി ടാറ്റ കുടുംബത്തില്‍ നിന്ന് ...

news

നിരത്തിലെ കരുത്തന്‍, ‘കാര്‍ബറി ഡബിള്‍ ബാരല്‍ 1000’ ഇന്ത്യയില്‍ ! വിലയോ ?

1000 സിസിയില്‍ എത്തുന്ന 'കാര്‍ബറി ബുള്ളറ്റിന്റെ' ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. റോയല്‍ ...

news

സെലറിയോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍; ഡാറ്റ്‌സന്‍ റെഡിഗോ വിയര്‍ക്കുമോ ?

ഉത്സവകാലം മുന്നില്‍ കണ്ട് വിപണിയില്‍ ശക്തമാകാന്‍ സെലറിയോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ...