വാട്ട്‌സ് ആപ്പ് കാര്‍ക്ക് സന്തോഷവാര്‍ത്ത, ഇന്ത്യയില്‍ സംഗതി ഫ്രീയാണ്!

VISHNU.NL| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (19:42 IST)
ഇന്ത്യയില്‍ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത‍. ഇന്ത്യയിലെ വാട്ട്‌സ് ആപ്പ് സേവനം ഇനിമുതല്‍ സൌജന്യമായി തുടരും. ഇന്ത്യയില്‍ മാത്രമാണ് ഈ സൌകര്യം ലഭിക്കു. ഒരു വര്‍ഷത്തെ ഫ്രീ സര്‍വീസിനുശേഷം മറ്റു രാജ്യങ്ങളില്‍ വാട്ട്സ് ആപ്പ് ഒരു ഡോളര്‍ ഫീസ് ഈടാക്കുന്നുണ്ട്.

എന്നാല്‍ ഇത് ഇന്ത്യയില്‍ നടപ്പാക്കില്ലെന്ന് വാട്ട്സ് ആപ്പ് ബിസിനസ് മേധാവി നീരജ് അറോറ പറഞ്ഞു. ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറവായതാണ് ഇന്ത്യയില്‍ ഫ്രീയായി നല്‍കുന്നതിനുള്ള ഒരു കാരണമായി പറയുന്നത്. വാട്ട്സ് ആപ്പിന് ഇന്ത്യയില്‍ 7 കോടി സജീവ ഉപയോക്താക്കളുണ്ട്. ഈ ഉപയോക്താക്കളെ സജീവയായി നിലനിര്‍ത്തുന്നതിന്റെ ഭാഗം കൂടിയായാണ് പുതിയ തീരുമാനം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :