ഇന്ത്യയില്‍ നിക്ഷേപത്തിന് വാറന്‍ ബഫറ്റ്

Warren Buffett, stake, Paytm, വാറന്‍ ബഫറ്റ്, പേ ടി‌എം
ബംഗളൂരു| BIJU| Last Modified തിങ്കള്‍, 27 ഓഗസ്റ്റ് 2018 (12:27 IST)
ഇന്ത്യയില്‍ ആദ്യമായി നിക്ഷേപം നടത്താനൊരുങ്ങുകയാണ്
വാറന്‍ ബഫറ്റ്. പേ ടി‌എമ്മിലാണ് ബഫറ്റ് നിക്ഷേപത്തിനൊരുങ്ങുന്നത്.
ബെര്‍ക്‍ഷെയര്‍ ഹാത് വെയുടെ ഉടമയും നിക്ഷേപസാമ്രാജ്യത്തിലെ മഹാമാന്ത്രികനുമായ വാറന്‍ ബഫറ്റ് പേ ടി‌എമ്മിന്‍റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്യൂണിക്കേഷന്‍സിലാണ് നിക്ഷേപം നടത്തുന്നത്.

നിക്ഷേപത്തിന്‍റെ യഥാര്‍ത്ഥ തുക വ്യക്തമായിട്ടില്ലെങ്കിലും 2000 മുതല്‍ 2500 കോടി രൂപ വരെയാണ് വാറന്‍ ബഫറ്റ് നിക്ഷേപിക്കുന്നത് എന്നറിയുന്നു.

നാലുശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കുന്നതിനായാണ് വാറന്‍ ബഫറ്റ് ശ്രമിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :