സൗജന്യ അണ്‍ലിമിറ്റഡ് സേവനങ്ങളുമായി വോഡഫോണ്‍; പക്ഷേ ഇവര്‍ക്ക് മാത്രമേ ലഭിക്കൂ !

ഞായര്‍, 3 ഡിസം‌ബര്‍ 2017 (10:45 IST)

vodafone,	offer,	reliance jio,	airtel,	post paid,	voice call,	വോഡഫോണ്‍, എയര്‍ടെല്‍,	പോസ്റ്റ്,	റിലയന്‍സ് ജിയോ,	ടെലികോം,	വോയ്‌സ് കോള്‍

ഏറ്റവും പുതിയ പ്രീ പെയ്ഡ് പ്ലാനുകളുമായി വോഡഫോണ്‍ ഇന്ത്യ. സൂപ്പര്‍ പ്ലാന്‍ എന്ന പേരിലാണ് പുതിയ ഓഫര്‍ പുറത്തിറക്കിയിട്ടുള്ളത്. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, ഡാറ്റ ഓഫര്‍, മെസേജ് സര്‍വീസ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പുതിയ ഓഫര്‍. 2ജി/3ജി/4ജി ഉപയോക്താക്കള്‍ക്കാണ് വോഡഫോണിന്റെ ഈ പുതിയ പ്രീ പെയ്ഡ് പ്ലാനിന്‍റെ ആനുകൂല്യം ലഭ്യമാകുക.  
 
ടെലികോം മേഖലയില്‍ റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ വിപണിയിൽ പിടിച്ചുനിൽക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ ഓഫർ. പ്രതിദിനം ഒരു  ജിബി ഡാറ്റ വീതം ലഭിക്കുന്ന 509 രൂപയുടെ പ്ലാനാണ് ഒന്നാമത്തേത്. മാത്രമല്ല ഈ പ്ലാനില്‍ പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ്കോളുകളും ലഭ്യമാകും. 84 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി.
 
70 ദിവസത്തെ വാലിഡിറ്റിയില്‍ മറ്റൊരു ഓഫറും കമ്പനി നല്‍കുന്നുണ്ട്. 458 രൂപയുടെതാണ് ആ ഓഫര്‍. പ്രതിദിനം ഒരു ജിബി വീതം നല്‍കുന്ന ആ പ്ലാനിനോടൊപ്പം 28 ദിവസം നീണ്ടുനില്‍ക്കുന്ന 347 രൂപയുടെ ഓഫര്‍, 28 ദിവസം നീണ്ടുനില്‍ക്കുന്ന 199 രൂപയുടെ ഓഫര്‍, ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന 79 രൂപയുടെ ഓഫര്‍ എന്നിവയും വോഡഫോണ്‍ പുറത്തിറക്കിയിട്ടുണ്ട്.
 
347 രൂപയുടെ ഓഫറില്‍ അണ്‍ലിമിറ്റഡ് റോമിംഗ്, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ എന്നിവയ്ക്ക് പുറമേ 1.5 ജിബി ഡാറ്റയും ലഭിക്കും. 458 രൂപ, 509 രൂപ പ്ലാനുകളില്‍ വോയ്സ് കോളിംഗ് എസ്എംഎസ്, ഡാറ്റ എന്നിവയാണ് ലഭിക്കുന്നത്. രാജ്യത്താകമാനമുള്ള വോഡഫോണ്‍ സ്റ്റോറുകളില്‍ നിന്ന് റീചാര്‍ജ് ചെയ്യുന്നവര്‍ക്കും മൈ വോഡഫോണ്‍ ആപ്പില്‍ നിന്ന് റീചാര്‍ജ് ചെയ്യുന്നവര്‍ക്കും ഓഫര്‍ ലഭിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വോഡഫോണ്‍ എയര്‍ടെല്‍ പോസ്റ്റ് റിലയന്‍സ് ജിയോ ടെലികോം വോയ്‌സ് കോള്‍ Vodafone Offer Airtel Reliance Jio Post Paid Voice Call

ധനകാര്യം

news

മാരുതിയുടെ ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്ക് - സെലറിയോ എക്‌സ് !‍; വില വിവരങ്ങള്‍

മാരുതി സെലറിയോ എക്‌സ് ഇന്ത്യന്‍ വിപണിയിലേക്കെത്തി. മരുതി സെലറിയോ ഹാച്ചിന്റെ ക്രോസ്ഓവര്‍ ...

news

എസ്‌യുവി ശ്രേണിയില്‍ ചരിത്രം സൃഷ്ടിക്കാന്‍ “നിസാൻ കിക്സ്” !; ക്രേറ്റയ്ക്ക് ‘കിക്ക്’ കിട്ടുമോ ?

എസ്‌യുവി ശ്രേണിയില്‍ തരംഗം സൃഷ്ടിക്കാന്‍ നിസാന്‍ എത്തുന്നു. ബ്രസീല്‍ വിപണിയിൽ ...

news

സബ്‌ കോംപാക്റ്റ് എസ്‌യുവി ശ്രേണിയില്‍ പുതിയ വിപ്ലവം രചിക്കാന്‍ ഹ്യുണ്ടായ് കോന !

നീണ്ട കാത്തിരിപ്പിനൊടുവില്‍ സബ്-കോംപാക്റ്റ്എസ്‌യുവി കോനയുമായി ഹ്യുണ്ടായ് എത്തുന്നു. ...

news

സ്കോര്‍പ്പിയോ ഇലക്ട്രിക് വേർഷന്‍ ഇന്ത്യന്‍ വിപണിയിലേക്ക്; ടാറ്റയ്ക്ക് പണിയാകുമോ ?

ഇലക്ട്രിക് വേർഷൻ എസ്‌യു‌വിയെ വിപണിയിലെത്തിക്കാനൊരുങ്ങി ഇന്ത്യയിലെ മുൻനിര വാഹന ...

Widgets Magazine