സൗജന്യ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, 4ജി ഡാറ്റ; തകര്‍പ്പന്‍ ഓഫറുമായി വോഡഫോണ്‍ !

അണ്‍ലിമിറ്റഡ് വോയിസ് കോളുമായി വോഡാഫോണിന്റെ പുതിയ ഒഫര്‍!

vodafone, jio, idea, airtel വോഡഫോണ്‍, ജിയോ, ഐഡിയ, എയര്‍ടെല്‍
സജിത്ത്| Last Modified തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (11:11 IST)
ജിയോയുടെ സൗജന്യ അണ്‍ലിമിറ്റഡ് കോളുകളോട് ഏറ്റുമുട്ടാന്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ വോഡഫോണ്‍ രംഗത്ത്. ജിയോയുമായി ശക്തമായ ഏറ്റുമുട്ടല്‍ നടത്തുന്നതിനായി ഐഡിയ, ബിഎസ്എന്‍എല്‍ തുടങ്ങിയവയെല്ലാം തന്നെ അവരുടെ ഓഫറുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. ഇതിനിടയിയാണ് രണ്ട് തകര്‍പ്പന്‍ ഓഫറുമായി വോഡഫോണും രംഗത്തെത്തിയിരിക്കുന്നത്.

പുതിയ പ്ലാന്‍ പ്രകാരം 144 രൂപയ്ക്കു മുകളില്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ വോഡാഫോണ്‍ നെറ്റ്‌വര്‍ക്കിലേക്ക് സൗജന്യ റോമിംഗ്, 50എംബി സൗജന്യ ഡാറ്റ എന്നിവയാണ് ലഭിക്കുക. കൂടാതെ 344 രൂപയ്ക്കു മുകളില്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ എല്ലാ മൊബൈലിലേക്കും സൗജന്യ റോമിംഗ്, 300എംബി സൗജന്യ ഡാറ്റ 4ജി ഫോണില്‍ ലഭ്യമാകും. അതോടൊപ്പം ഇതില്‍ സൗജന്യ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ പുതിയ ഓഫറിന് 28 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. 2ജി, 3ജി, 4ജി എന്നീ നെറ്റ്‌വര്‍ക്കുകളില്‍ ഈ ഓഫര്‍ ലഭ്യമാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :