മാരുതിയ്ക്ക് മറ്റൊരു പൊൻതൂവൽകൂടി; 'ഇന്ത്യൻ കാർ ഓഫ് ദി ഇയർ' പുരസ്കാര മികവില്‍ വിറ്റാര ബ്രെസ !

ബുധന്‍, 28 ഡിസം‌ബര്‍ 2016 (10:06 IST)

Widgets Magazine
Vitara Brezza, Indian Car of the year, Maruti വിറ്റാര ബ്രെസ, മാരുതി, 'ഇന്ത്യൻ കാർ ഓഫ് ദി ഇയർ'

മാരുതിയുടെ വിറ്റാര ബ്രെസയ്ക്ക് മറ്റൊരു പൊൻതൂവൽകൂടി. 'ഇന്ത്യൻ കാർ ഓഫ് ദി ഇയർ- 2017' എന്ന പുരസ്കാര മികവിലാണ് മാരുതിയുടെ ചെറു എസ് യു വി വിറ്റാര ബ്രെസ. 2006 ൽ ആരംഭിച്ച ഇന്ത്യൻ കാർ ഓഫ് ദ ഇയർ പുരസ്കാരം ഇതു മൂന്നാം തവണയാണ് മാരുതി സ്വന്തമാക്കുന്നത്. 2006 ലും 2012 ലും സ്വിഫ്റ്റിലൂടെയായിരുന്നു മാരുതി സുസുക്കിയ്ക്ക് ഈ പുരസ്കാരം ലഭിച്ചത്. ഈ വര്‍ഷം ഫോഡ് എൻ‍ഡവർ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഹ്യുണ്ടായ് ട്യൂസോൺ, സ്കോഡ സൂപ്പർബ്, ഹ്യുണ്ടേയ് എലാൻട്ര എന്നീ കാറുകളെ പിന്തള്ളിയാണ് ബ്രെസ ഒന്നാം സ്ഥാനത്തിനു അര്‍ഹമായത്. രണ്ടാം സ്ഥാനത്ത് ഹ്യുണ്ടേയ് ട്യൂസോണും മൂന്നാം സ്ഥാനത്ത് ഇന്നോവ ക്രിസ്റ്റയുമാണ്.    
 
ഹ്യുണ്ടായ്‌യുടെ കോംപാക്റ്റ് എസ് യു വി ക്രേറ്റയ്ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരം. മൂന്നു വർഷക്കാലമായി ഹ്യുണ്ടായ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പുരസ്കാരമാണ് ഇത്തവണ മാരുതി ബ്രെസയിലൂടെ സ്വന്തമാക്കിയത്. വാഹനത്തിന്റെ വില, രൂപകൽപ്പന, സാങ്കേതിക മികവ്, ഇന്ധനക്ഷമത, സുരക്ഷിതത്വം, യാത്രാസുഖം, പ്രായോഗികത, പണത്തിനൊത്ത മൂല്യം, സൗകര്യങ്ങൾ, പ്രകടനക്ഷമത എന്നിവയ്ക്കൊപ്പം കാറുകൾക്ക് ഡ്രൈവിങ് സാഹചര്യങ്ങളോടും ഇന്ത്യൻ ഉപയോക്താക്കളോടുമുള്ള പൊരുത്തം കൂടി വിലയിരുത്തിയാണ് കാർ ഓഫ് ദ ഇയർ വിധി നിർണയം നടന്നത്.    
   
ഈ വര്‍ഷം നിരത്തിലിറങ്ങിയ കാറുകളിൽ ഏറ്റവുമധികം വിൽപ്പന നേടിയ മോഡലുകളിലൊന്നാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ. വിപണിയില്‍ അരങ്ങേറ്റം കുറിച്ചു മൂന്നു മാസത്തിനുള്ളിൽ തന്നെ രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേടുന്ന പത്ത് കാറുകളിലൊന്നായി മാറുന്നതിനും ‘വിറ്റാര ബ്രെസ’യ്ക്കു കഴിഞ്ഞിരുന്നു. 2016 മാർച്ചിൽ വിപണിയിലെത്തിയ വിറ്റാരയ്ക്ക് ഇതുവരെ ഏകദേശം 1.72 ലക്ഷം ബുക്കിങ്ങുകളാണ് ലഭിച്ചിട്ടുള്ളതെന്ന് കമ്പനി അവകാശപ്പെട്ടു. കൂടാതെ ഏകദേശം 83000ലധികം യൂണിറ്റ് വിറ്റാരകളെ വിപണിയിലെത്തിച്ചിട്ടുണ്ടെന്നും മാരുതി സുസുക്കി അവകാശപ്പെട്ടു.
 
നിലവിൽ വിറ്റാര ബ്രെസയുടെ ഡീസൽ വകഭേദം മാത്രമാണ് വിപണിയില്‍ ലഭ്യമാകുന്നത്. എന്നാല്‍ എഎംടി ഉൾപ്പെടുത്തിയിട്ടുള്ള പെട്രോൾ വേരിയന്റ് ഉടൻ തന്നെ വിപണിയിലെത്തുമെന്നുള്ള സൂചനയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. 5സ്പീഡ് മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമുള്ള 100ബിഎച്ച്പി കരുത്തോടുകൂടിയ 1.5ലിറ്റർ ബൂസ്റ്റർജെറ്റായിരിക്കും വിറ്റാരയിലുൾപ്പെടുത്തുന്ന പെട്രോൾ എൻജിൻ എന്നാണ് കമ്പനി വൃത്തങ്ങളില്‍ നിന്നും വരുന്ന സൂചന.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

കർണനും ആടുജീവിതവും ഒന്നു വന്നോട്ടെ! മറികടക്കുന്നത് പുലിമുരുകന്റെ റെക്കോർഡ് ആയിരിക്കും!

മലയാള സിനിമയിൽ ഒരു ചിത്രം നൂറ് കോടി കളക്ഷനിൽ എത്തുമെന്ന് ആരും തന്നെ ...

news

ഇന്നോവ ക്രിസ്റ്റയ്ക്ക് ശക്തനായ എതിരാളി; ടാറ്റയുടെ പുത്തൻ എംപിവി ഹെക്സ !

അകത്തളത്തെ മനോഹരമാക്കുന്നതിനായി ലെതർ സീറ്റ്, എൽഇഡി ഇല്യുമിനേഷൻ, ഡ്യുവൽ ടോൺ ഡാഷ് ബോർഡ്, ...

news

നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ സാംസങ്ങ്; വാട്ടര്‍ റെസിസ്റ്റന്റ് പ്രത്യേകതയുമായി ഗാലക്‌സി A5 വിപണിയിലേക്ക് !

സാംസങ്ങ് ഗാലക്‌സി A5 (2017)ന് 5.5ഇഞ്ച് ഫുള്‍ എച്ച്ഡി റിസൊല്യൂഷന്‍ ഡിസ്‌പ്ലേയാണെന്നും ...

news

ജനുവരി തകർക്കും! മത്സരിക്കാൻ 10 സിനിമക‌ൾ!

തിയേറ്ററുടമകളുമായുള്ള പ്രശ്‌നം കാരണം ക്രിസ്മസിന് മലയാള സിനിമകളൊന്നും തന്നെ തിയേറ്ററില്‍ ...

Widgets Magazine