കോഹ്‌ലി ആഡംബര ഫ്ലാറ്റ് വാങ്ങി, വില കേട്ടാല്‍ ഞെട്ടും; ഇനി യുവരാജിന് മുകളില്‍ വിരാടുണ്ടാകും

2018ഓടെ കോഹ്​ലി കോടികള്‍ വിലമതിക്കുന്ന ഫ്ലാറ്റിലേക്ക് താമസം മാറ്റുമെന്നാണ് റിപ്പോര്‍ട്ട്

 വിരാട് കോഹ്‌ലി , യുവരാജ് സിംഗ് , ക്രിക്കറ്റ്
മുംബൈ| jibin| Last Updated: വെള്ളി, 17 ജൂണ്‍ 2016 (15:06 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി കോടികള്‍ വിലമതിക്കുന്ന ആഡംബര ഫ്ലാറ്റ് വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓംകാർ റസിഡൻഷ്യൽ പ്രോജക്​ടിന്റെ ഉടമസ്​ഥതയിൽ മുംബൈയിലുള്ള 34 കോടിയുടെ ആഡംബര ഫ്ലാറ്റാണ്​ കോഹ്​ലി വാങ്ങുന്നത്.

7171സ്​ക്വെയർ ഫീറ്റിൽ അറേബ്യൻ കടലിന്​ അഭിമുഖമായി നിൽക്കുന്ന കെട്ടിടത്തി​ന്റെ 35മത്​ നിലയിലെ ഫ്ലാറ്റാണ് കോഹ്‌ലി വാങ്ങുന്നത്. കിടപ്പു മുറി, ഡൈനിംങ്​ ഹാൾ, സൗകര്യ പ്രദമായ കുളിമുറി, വ്യായാമത്തിനുള്ള സ്​ഥലം, അടുക്കള, ജോലിക്കാർക്ക്​ വേണ്ടിയുള്ള മുറികൾ അവർക്കായിട്ട്​ ​​പ്രത്യേകം അടുക്കള തുടങ്ങിയവയുമുണ്ട്​.

2018ഓടെ കോഹ്​ലി കോടികള്‍ വിലമതിക്കുന്ന ഫ്ലാറ്റിലേക്ക് താമസം മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. ഈ സമുച്ചയത്തിലെ 29മത് നിലയിലാണ് യുവരാജ് സിംഗിന്റെ ഫ്ലാറ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :