വിജയ്മല്യ 'ബോധപൂര്‍വം വീഴ്ച'വരുത്തുന്നവനായി!

വിജയ്മല്യ,  കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
കൊല്‍ക്കത്ത| VISHNU.NL| Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (14:03 IST)
വായ്പ തിരിച്ചടയ്ക്കുന്നതില്‍ 'ബോധപൂര്‍വം വീഴ്ച' വരുത്തുന്നവരുടെ പട്ടികയില്‍ മദ്യ രാജാവ് വിജയ് മല്യയും അദ്ദേഹത്തിന്റെ വിമാനക്കമ്പനിയായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനേയും ഉള്‍പ്പെടുത്തി.

പൊതുമേഖലാ ബാങ്കായ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയാണ് മല്യയേ കരിമ്പട്ടികയില്‍ പെടുത്തിയത്. കമ്പനിയുടെ ഡയറക്ടര്‍മാരായ രവി നെടുങ്ങാടി, അനില്‍കുമാര്‍ ഗാംഗുലി, സുഭാഷ് ഗുപ്ത എന്നിവരെയും പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.

ഇനിമുതല്‍ ഇവര്‍ക്ക് ബാങ്കിന്റെ ഒരുശാഖയില്‍നിന്നും കടമെടുക്കാന്‍ സാധിക്കുകയില്ല. 350 കോടി രൂപയാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സും വിജയ്മല്യയും യുണൈറ്റഡ് ബാങ്കിന് നല്‍കാനുള്ളത്.
യുണൈറ്റഡ് ബാങ്ക് ഉള്‍പ്പെടെ 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനായി 4,022 കോടി രൂപയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ നിന്ന് ലഭിക്കാനുള്ളത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :