അമ്പരപ്പിക്കുന്ന വിലയുമായി വെസ്‌പയുടെ പുതിയ സ്കൂട്ടര്‍ “വെസ്‌പ 946 എംബ്രിയോ അർമാനി എഡിഷൻ” വിപണിയിലേക്ക്

പുതിയ വെസ്പ 946 സ്കൂട്ടറിന് രൂപ 8 ലക്ഷമോ?

vespa 946 emporio armani edition, vespa, scooter, piaggio വെസ്‌പ, വെസ്‌പ 946 എംബ്രിയോ അർമാനി എഡിഷൻ, സ്കൂട്ടര്‍, പിയാജിയോ
സജിത്ത്| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (11:18 IST)
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്കൂട്ടറുകളാണ് ഇന്ത്യൻ നിരത്തുകൾ അടക്കിവാഴുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വിപണിയിലെത്തിയ വെസ്പയാണ് ആ നിരത്തുകളിലെ താരപദവി അലങ്കരിക്കുന്നത്. സ്കൂട്ടർ വിപണിയില്‍ പുതിയ തരംഗം സൃഷ്ടിക്കാന്‍ വെസ്‌പയുടെ പുതിയ മോഡൽ വെസ്‌പ 946 എംബ്രിയോ അർമാനി എഡിഷൻ വിപണിയിലെത്തുകയാണ്. ഓക്ടോബർ 25 ന് വാഹനം ഇന്ത്യന്‍ വിപണിയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

<a class=vespa 946 emporio armani edition, vespa, scooter, piaggio വെസ്‌പ, വെസ്‌പ 946 എംബ്രിയോ അർമാനി എഡിഷൻ, സ്കൂട്ടര്‍, പിയാജിയോ" class="imgCont" src="//media.webdunia.com/_media/ml/img/article/2016-10/19/full/1476856466-4007.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 500px; height: 450px;" title="" />
കഴിഞ്ഞ ഡല്‍ഹി എക്സ്പോയിലായിരുന്നു വെസ്പ പുതിയ ഈ സ്കൂട്ടറിനെ അവതരിപ്പിച്ചത്. 1946 മോഡല്‍ പ്യാജിയോ എംപി 6 നെ ആധാരപ്പെടുത്തിയാണ് പുതിയ വെസ്‌പയുടെ രൂപകല്‍പന നടത്തിയിട്ടുള്ളത്. വെസ്പ 946-ന്റെ വിലയാണ് ഏവരേയും അമ്പരപ്പിക്കുന്ന മറ്റൊരു ഘടകം. എട്ട് ലക്ഷത്തിനോടടുത്താണ് ഈ സ്കൂട്ടറിന്റെ വിപണി വില. ആദ്യ വെസ്പ മോഡലിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ഈ സ്കൂട്ടറിൽ വളരെ വിലയേറിയ മെറ്റീരിയലുകളാണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

മികച്ച ഗുണനിലവാരം പുലര്‍ത്തുന്ന ലെതർ സീറ്റുകളാണ് സ്കൂട്ടറിലുള്ളത്. അതിനുപുറമേ എല്‍ഇഡി ഹെഡ്‌ ലാംപ്‌, പന്ത്രണ്ട് ഇഞ്ച് വീല്‍, ഫുള്ളി എല്‍ സി ഡി കണ്‍സോള്‍, ടെയ്‌ല്‍ ലാംപ്‌, എബിഎസ്‌, ഇരട്ട ഡിസ്‌ക്‌ ബ്രേക്ക്‌, ഇലക്‌ട്രോണിക്‌ ട്രാക്‌ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളും ഈ സ്കൂട്ടറിന്റെ പ്രത്യേകതയാണ്. 11.84ബിഎച്ച്പിയും 10.33എൻഎം ടോർക്കും നൽകുന്ന 125സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് പുതിയ വെസ്പയ്ക്ക് കരുത്ത് നല്‍കുന്നത്. ഒരു ബൈക്കിന്റെ ഇരട്ടിവേഗത്തിൽ കുതിക്കാനും ഈ സ്കൂട്ടറിന് കഴിയും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :