ഉത്തര്‍ പ്രദേശില്‍ ഇനി സിഗരറ്റ് പാക്കറ്റില്‍ മാത്രം

ലക്‌നൌ| JOYS JOY| Last Updated: ബുധന്‍, 7 ഒക്‌ടോബര്‍ 2015 (10:23 IST)
ഉത്തര്‍പ്രദേശില്‍ സിഗരറ്റിന്റെ ചില്ലറ വില്പന നിരോധിച്ചു. ഇനിമുതല്‍ സംസ്ഥാനത്ത് പായ്ക്കറ്റില്‍ മാത്രമേ സിഗരറ്റ് വില്‍ക്കാന്‍ കഴിയൂ. സിഗരറ്റിന്റെ ചില്ലറ വില്പനയും പായ്‌ക്കറ്റില്ലാതെ സിഗരറ്റ് നിര്‍മ്മിക്കുന്നതും ഇനിമുതല്‍ യു പിയില്‍ കുറ്റകരമാണ്.

സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
പായ്ക്കറ്റോടു കൂടിയല്ലാത്ത സിഗരറ്റ് നിര്‍മിച്ചാല്‍ 10,000 രൂപ പിഴയും അഞ്ച് വര്‍ഷം കഠിന തടവിനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പാക്കറ്റോടെയല്ലാതെ സിഗരറ്റ് ഓരോന്നായി വിറ്റാല്‍ 1000 രൂപ പിഴയും ഒരു വര്‍ഷം തടവുമാണ് ശിക്ഷ.

തുടര്‍ച്ചയായ നിയമലംഘനത്തിന് 3000 രൂപ പിഴയും മൂന്നു വര്‍ഷം കഠിന തടവും ശിക്ഷ അനുഭവിക്കണം.
സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സ് കഴിഞ്ഞയാഴ്ചയാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :