ബി എം ഡബ്ല്യു എന്‍‌ജിനുമായി ടി വി എസ് ‘അകുല 310’ ഇന്ത്യന്‍ വിപണിയിലേക്ക്

ബിഎംഡബ്ലിയു എഞ്ചിനുമായി ‘അകുല 310’ വരുന്നു

ബി എം ഡബ്ല്യു, ടി വി എസ്, ബൈക്ക് BMW akula 310,  TVS-BMW, Bike
സജിത്ത്| Last Modified ചൊവ്വ, 15 നവം‌ബര്‍ 2016 (15:21 IST)
ബി എം ഡബ്ല്യുവും ടി വി എസും സംയുക്തമായി നിര്‍മ്മിക്കുന്ന പുതിയ ബൈക്ക് ‘അകുല 310’ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടു കൂടി പുതിയ ബൈക്ക് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഈ ബൈക്കിന് 1.50ലക്ഷം മുതല്‍ 1.80 ലക്ഷം വരെയാണ് വില.

ബി എം ഡബ്ല്യു, ടി വി എസ്, ബൈക്ക് BMW akula 310,  TVS-BMW, Bike
ബി എം ഡബ്ല്യുവിന്റെ സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ‘അകുല 310’ന് കരുത്തേകുന്നത്. 36 ബി എച്ച് പവറും 28 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍‌ജിന്‍ സൃഷ്ടിക്കുക. ആറ് സ്പീഡ് ഗിയര്‍ ബോക്‌സാണ് ബൈക്കിലുള്ളത്. കൂടാതെ എ.ബി.എസ്, ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ ബാര്‍, പെറ്റല്‍ ഡിസ്‌ക് ബ്രേക്ക്, ഇരട്ട ഹെഡ്‌ലാമ്പ് എന്നീ സവിശേഷതകളും ബൈക്കിലുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :