Widgets Magazine Widgets Magazine

മാരുതി ആള്‍ട്ടോയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മൈലേജ് കൂടിയ ചെറുകാറുമായി ടൊയോട്ട!

ചൊവ്വ, 10 ജനുവരി 2017 (10:28 IST)

Widgets Magazine
Daihatsu, Toyota Motor Corporation, Toyota Kirloskar Motor മാരുതി ആള്‍ട്ടോ, ടൊയോട്ട, ടൊയോട്ട കിർലോസ്കർ മോട്ടോര്‍സ്

അധിക ഇന്ധനക്ഷമതയും കൂടുതൽ സുരക്ഷിതവുമായ ചെറുകാർ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാൻ കിർലോസ്കർ മോട്ടോര്‍സ് ഒരുങ്ങുന്നു. തങ്ങളുടെ ഉപസ്ഥാപനമായ ഡയ്ഹാറ്റ്സുവുമായി ചേര്‍ന്ന് പുതുവർഷത്തിൽ രൂപീകരിച്ച സംയുക്ത സംരംഭമായ എമേർജിങ് കോംപാക്ട് കാർ കമ്പനിക്കാവും ഈ കാറിന്റെ നിര്‍മാണ ചുമതല.  2020 ആകുമ്പേഴേക്കും പുതിയ കാർ വിൽപ്പനയ്ക്കെത്തിക്കാനാണു ടൊയോട്ടയുടെ നീക്കം.
 
Daihatsu, Toyota Motor Corporation, Toyota Kirloskar Motor മാരുതി ആള്‍ട്ടോ, ടൊയോട്ട, ടൊയോട്ട കിർലോസ്കർ മോട്ടോര്‍സ്
വികസ്വര വിപണികൾക്കായി ആകർഷകമായ കാറുകൾ വികസിപ്പിക്കുന്നതിൽ ഡയ്ഹാറ്റ്സുവിനുള്ള മികവാണു ഈ പുതിയ സംരംഭത്തിൽ ടൊയോട്ടയ്ക്കു പ്രതീക്ഷയേകുന്നത്. പുതിയ മോഡലിന്റെ അവതരണം വഴി ഇന്ത്യൻ ചെറുകാർ വിപണി അടക്കി വാഴുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിനും വെല്ലുവിളി ഉയർത്താനാവുമെന്നാണു ടൊയോട്ട പ്രതീക്ഷിക്കുന്നത്. 
 
Daihatsu, Toyota Motor Corporation, Toyota Kirloskar Motor മാരുതി ആള്‍ട്ടോ, ടൊയോട്ട, ടൊയോട്ട കിർലോസ്കർ മോട്ടോര്‍സ്
നിലവിലുള്ള കാറുകൾക്ക് വിലയുടെ കാര്യത്തിലുള്ള ആകർഷണീയതയെ ഉയർന്ന ഇന്ധനക്ഷമതയും മെച്ചപ്പെട്ട സുരക്ഷയും വഴി നേരിടാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യയിൽ വ്യാപക വിൽപ്പന ലക്ഷ്യമിട്ട് പുറത്തിറക്കിയ ‘എത്തിയോസിനും’ ഹാച്ച്ബാക്ക് ‘എത്തിയോസ് ലിവ’യ്ക്കും ഇന്ത്യയിലെ വിൽപ്പനയിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാത്തതിനാലാണ് മത്സരക്ഷമമായ വിലയ്ക്കു കാർ വികസിപ്പിക്കാൻ ഡയ്ഹാറ്റ്സുവിനുള്ള വൈഭവം മുതലെടുക്കാൻ ടൊയോട്ട പദ്ധതിയിടുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

നോട്ട് നിരോധനം; പ്രധാനമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ, പി എ സി വിശദീകരണം ആവശ്യപ്പെടും

രാജ്യത്ത് പെട്ടന്നൊരു ദിവസം നാളെ മുതൽ 500, 1000 നോട്ടുകൾ പ്രാബല്യത്തിൽ ഇല്ല എന്ന് പറഞ്ഞ് ...

news

എല്ലാം തീരുമോ; ഐ ഫോൺ സ്വന്തമാക്കിയവര്‍ക്ക് എന്ത് സംഭവിച്ചു ? - ആപ്പിള്‍ പുതിയ തീരുമാനത്തില്‍!

മൊബൈല്‍ പ്രേമികള്‍ സ്വന്തമാക്കാന്‍ കൊതിക്കുന്ന ആപ്പിള്‍ ഐ ഫോണിന്റെ വില്‍പ്പനയില്‍ കനത്ത ...

news

ഒരു അപൂര്‍വ റെക്കോര്‍ഡ് നേട്ടത്തോടെ എയര്‍ ഇന്ത്യ എയര്‍ലൈന്‍സ് !

ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ ഡച്ച്‌ എയര്‍ലൈന്‍ കമ്പനിയായ കെഎല്‍എം ഒന്നാം ...

news

യോദ്ധയ്ക്ക് ശേഷം മലയാളത്തിൽ എ ആർ റഹ്മാൻ! അണിയറയിൽ ഒരു ബ്രഹ്മാണ്ഡ ചിത്രം!

വർഷങ്ങളായി ആരാധകർ കാത്തിരിക്കു‌ന്ന രണ്ടാ‌മൂഴം അടുത്ത വർഷം ഉണ്ടാകുമെന്ന് മോഹൻലാൽ ...

Widgets Magazine Widgets Magazine