ആദായനികുതിദായകര്‍ ബാങ്ക് അക്കൌണ്ടുകള്‍ വെളിപ്പെടുത്തണം

ന്യൂഡല്‍ഹി:| Last Modified ശനി, 18 ഏപ്രില്‍ 2015 (10:26 IST)
നടപ്പ് സാമ്പത്തിക വര്‍ഷം 'റിട്ടേണ്‍ നല്‍കുമ്പോള്‍
ആദായനികുതിദായകര്‍ തങ്ങളുടെ എല്ലാ ബാങ്ക് അക്കൌണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളും സമര്‍പ്പിക്കണം. സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്‌റ്റ് ടാക്‌സസ് ആദായ നികുതി വകുപ്പിനായി 2015-16 അസസ്മെന്റ് വര്‍ഷത്തേക്കുള്ള
റിട്ടേണ്‍ വ്യവസ്ഥകള്‍ സംബന്ധിച്ച വിജ്ഞാപനത്തിലാണു ഈ നിര്‍ദേശം അടങ്ങിയിരിക്കുന്നത്. ഇതുകൂടാതെ വിദേശ യാത്ര സംബന്ധിച്ച വിദാംശങ്ങളും സമര്‍പ്പിക്കണം.

സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ചതോ നിര്‍ത്തിയതോ തുടരുന്നതോ ആയ എല്ലാ ബാങ്ക് അക്കൌണ്ടുകളുടെയും പൂര്‍ണ വിവരങ്ങള്‍ നല്‍കണം. വിദേശ യാത്ര നടത്തിയിട്ടുണ്ടെങ്കില്‍ പാസ്‌പോര്‍ട് വിവരങ്ങള്‍ സന്ദര്‍ശിച്ച വിദേശ രാജ്യം തുടങ്ങിയ കാര്യങ്ങളും അറിയിക്കണം. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിര്‍ദേശങ്ങള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :