സബ് കോംപാക്ട് സെഡാന്‍ ശ്രേണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ടാറ്റ ‘ടിഗോര്‍’ !

ടാറ്റ ടിഗോര്‍ വിപണിയില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം

tata tigor, tata,  tigor, tiago, sedan, ടാറ്റ ടിഗോര്‍, ടാറ്റ ടിയാഗോ, ടാറ്റ, ടിയാഗോ, ടിഗോര്‍
സജിത്ത്| Last Modified വെള്ളി, 10 മാര്‍ച്ച് 2017 (13:33 IST)
ടാറ്റയുടെ സബ് കോംപാക്ട് സെഡാന്‍ ടിഗോര്‍ വിപണിയിലേക്ക്.
ഹാച്ച്ബാക്ക് ശ്രേണിയില്‍ തരംഗമായ ടിയാഗോയുടെ രൂപകല്‍പനയെ കടമെടുത്താണ് ഈ സെഡാന്‍ മോഡല്‍ ടിഗോറിനെ കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. 2017 മാര്‍ച്ച് 29 നായിരിക്കും ടിഗോര്‍ ഇന്ത്യന്‍ വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ സെഡാന്റെ വില എത്രയായിരിക്കുമെന്ന കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല.

ടിയാഗോയുടെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ടിഗോറിന്റെയും നിര്‍മാണം. പ്രോജക്ടര്‍ ലൈറ്റ്‌സിനോടൊപ്പമുള്ള സ്വെപ്റ്റ് ബാക്ക് ഹെഡ്‌ലാമ്പുകളും ഡേടൈം എല്‍ഇഡി ലൈറ്റുകളും ഉള്‍പ്പെടെ ടിയാഗോയ്ക്ക് സമാനമായ ഡിസൈനിലാണ് ടിഗോറും എത്തുക. ഒരു സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നതിനായി റാപ് എറൗണ്ട് ടെയില്‍ ലാമ്പുകളും വീതിയേറിയ ബമ്പറുമാണ് പിന്‍വശത്ത് ടാറ്റ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ റിവോട്രണ്‍ പെട്രോള്‍ എഞ്ചിന്‍, 1.05 ലിറ്റര്‍ ത്രീ സിലിണ്ടര്‍ റിവോടാര്‍ഖ് ഡീസല്‍ എഞ്ചിന്‍ എന്നീ വകഭേദങ്ങളിലാണ് ടിഗോര്‍ എത്തുക. സമാനമായ കരുത്തായിരിക്കും രണ്ട് എഞ്ചിനുകള്‍ക്കുമെന്നാണ് പ്രതീക്ഷ. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സാണ് വാഹനത്തിലുള്ളത്. ഹോണ്ട അമെയ്‌സ്, ഫോര്‍ഡ് ആസ്പിയര്, സ്വിഫ്റ്റ് ഡിസൈര്‍‍, ഹ്യുണ്ടായ് എക്‌സെന്റ് എന്നിവരോടായിരിക്കും ടിഗോര്‍ മത്സരിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :