ഒറ്റ ചാർജിൽ 142 കിലോമീറ്റർ സഞ്ചരിക്കും ടാറ്റയുടെ ആദ്യ ഇലക്ട്രിക് വാഹനം ടിഗോർ ഇവിക്ക് വില 9.99 ലക്ഷം മുതൽ

Last Modified വെള്ളി, 28 ജൂണ്‍ 2019 (16:36 IST)
ടാറ്റയുടെ ആദ്യ വൈദ്യുത കാറായി വിപണി പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ടിഗോർ ഇവി. 9.99 ലക്ഷമാണ് വഹനത്തിന്റെ അടിസ്ഥാന വേരിയന്റിന്റെ വില. ഉയർന്ന വേരിയന്റിന് 10.90 ലക്ഷം രൂപ വില നൽകണം. പത്ത് ലക്ഷം രൂപക്ക് മുകളിൽ വിലയള്ള വാഹനങ്ങൾക്ക് ഈടാക്കുന്ന ഒരു ശതമാനം അധിക നികുതിയും. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സർക്കാരിന്റെ ഫെയിം ഇന്ത്യ പദ്ധതിയുടെ സബ്സിഡിയും ഉൾപ്പെടുത്തിയുള്ള വിലയാണ് ഇത്.

കാഴ്ചയിൽ പെട്രോൾ ടിഗോറുമായി വലിയ മാറ്റങ്ങളൊന്നും ആദ്യ കാഴ്ചയിൽ കണ്ടെത്താനാകില്ല. 14 ഇഞ്ച് അലോയ് വീലാണ് ഇവിയിൽ ഘടിപ്പിച്ചിരിക്കുന്നത് എന്നതാണ് പ്രകടമാകുന്ന ഏക വ്യത്യാസം. എബി എസ് പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ എയർ ബാഗ് എന്നീ സുരക്ഷാ സംവിധാങ്ങൾ പെട്രോൾ ടിഗോറിലേതിന് സമാനമായി തന്നെ ടിഗോർ ഇവിയിലും നൽകിയിരിക്കുന്നു.

ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പവർ വിൻഡോ, ബ്ലൂടൂത്ത്, ഓഡിയോ സിസ്റ്റം, എന്നിവയെല്ലാം ഇലട്രിക് ടിഗോറിന്റെ ഇന്റീരിയറിലും സ്ഥാനംപിടിച്ചിട്ടുണ്ട്. 41 ബിഎച്ച്‌പി കരുത്തും 2500 ആർപിഎമ്മിൽ 105 എൻ എം ടോർക്കും സൃഷ്ടിക്കാൻ. 72 വോർട്ട് ത്രിഫേസ് എസി ഇൻഡക്ഷൻ മോട്ടോറിനാകും. 16.2 കിലോവട്ട് ബറ്ററി പാക്കാണ് വാഹനത്തിന് വേണ്ട വൈദ്യുതി നൽകുക. ഒറ്റ ചാർജിൽ 142 കിലോമീറ്റർ വാഹനത്തിന് താണ്ടാനാകും. ആറ് മണിക്കൂറുകൊണ്ട് വാഹനം 80 ശതമാനം ചർജ് കൈവരിക്കും. ഫാസ്റ്റ് ചാർജിംഗ് സംവിധാനം ഉപയോഗിച്ചാൽ വെറും 90 മിനിറ്റുകൊണ്ട് 80 ശതമാനം ചാർജ് ചെയ്യാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :