കള്ളപ്പണം നിക്ഷേപിച്ച 50 ഇന്ത്യക്കാരുടെ വിവരങ്ങൾ കൈമാറുമെന്ന് സ്വിസ് ബാങ്ക്, ബിസിനസ് രംഗത്തെ പ്രമുഖർ കുടുങ്ങുമെന്ന് റിപ്പോർട്ട്

Last Modified വ്യാഴം, 20 ജൂണ്‍ 2019 (16:20 IST)
സ്വിസ്ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കരുടെ വിവരങ്ങൾ ലഭ്യമാക്കണം എന്നത് കാലാങ്ങളായി സർക്കാരുകൾക്ക് മുന്നിൽ വരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്. ഇക്കാര്യത്തിൽ കൂടുതൽ ഗൗവരവമായ നിക്കങ്ങളിലേക് കടന്നിരിക്കുകയണ് അധികൃതർ. സ്വിസ് ബാങ്കുകളിൽ കള്ളപ്പനം നിക്ഷേപിച്ച 50 ഇന്ത്യക്കാരുടെയും വിശദാംശങ്ങൾ ഇന്ത്യക്ക് കൈമാറും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്വിസ് ബാങ്ക് അധികൃതർ

ഇന്ത്യയിലെ വിവിധ ബിസിനസ് മേഖലകളിൽനിന്നുമുള്ള പ്രമുഖർ ഇക്കൂട്ടത്തിൽ ഊണ്ടാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇരു രജ്യങ്ങളും തമ്മിൽ ഭരണനപരമായ സഹകരണത്തിന്റെ ഭാഗമാണ് സ്വിസ് ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ കൈമാറുന്നത് എന്ന് സ്വിസ് ബാങ്ക് അധികൃതർ വ്യക്തമാക്കി.

വർഷങ്ങളായി കള്ളപ്പണം നിക്ഷേപിക്കുന്നതിനുള്ള സുരക്ഷിത കേന്ദ്രമായാണ് സ്വിറ്റ്‌സർലൻഡിനെ ബീസിനസുകാരും രാഷ്ട്രീയക്കാരും ഉൾപ്പടെയുള്ളവർ കണക്കാക്കിയിരുത്. എന്നാൽ പിന്നീട്ട് നിയമ വിരുദ്ധമായ പണം നിക്ഷേപിക്കുന്നവരുടെ വിശദാംശങ്ങൾ കൈമാറാൻ ഇരു രാജ്യങ്ങളും തമ്മി ധാരനയാവുകയായിരുന്നു. നിലവിൽ വിവരങ്ങൽ കൈമാറുന്നതുമായി ബന്ധപ്പെട്ട 50ഓളം ഇന്ത്യാക്കാർക്ക് സ്വിസ് അധികൃതർ നോട്ടീസ് നൽകിക്കഴിഞ്ഞു. 10 ദിവസം മുതൽ ഒരു മാസം വരെയാണ് നോട്ടീസുകൾക്ക് മറുപടി നൽകാൻ അക്കൗണ്ട് ഉടമകൾക്ക് അനുവദിച്ചിരിക്കുന്ന സമയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :