സപ്ലൈക്കോയ്ക്ക് സര്‍ക്കാര്‍ സഹായം

 സപ്ലൈക്കോ , കെഎം മാണി , അനൂപ് ജേക്കബ് , കെഎം മാണി
പാലക്കാട്| jibin| Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2014 (11:19 IST)
സപ്ലൈക്കോയ്ക്ക് 50 കോടി രൂപ അടിയന്തരമായി നല്‍കാന്‍ ധനകാര്യ സെക്രട്ടറിക്ക് മന്ത്രി കെഎം മാണി നിര്‍ദേശം നല്‍കി. സപ്ലൈക്കോയുടെ കടമെടുക്കുന്നതിനുള്ള പരിധി അവസാനിച്ചതോടെ ഈ കാര്യം മന്ത്രി അനൂപ് ജേക്കബ് ധനമന്ത്രിയുമായി സംസാരിച്ചിരുന്നു തുടര്‍ന്നാണ് വിഷയത്തില്‍ അടിയന്തരമായി നടപടികള്‍ എടുക്കാന്‍ തീരുമാനിച്ചത്.

സപ്ലൈക്കോയ്ക്ക് പരമാവധി കടമെടുക്കാവുന്ന തുക 600 കോടിയാണ്. ഈ സാഹചര്യവും കഴിഞ്ഞതോടെ സപ്ലൈക്കോയ്ക്കുള്ള ബജറ്റ് വിഹിതത്തില്‍നിന്ന് 50 കോടി രൂപ നല്‍കാന്‍ നിര്‍ദേശിക്കയായിരുന്നു. ഈ തുകകൊണ്ട് താത്കാലികമായി പിടിച്ചുനില്‍ക്കാനേ കഴിയൂ. ബജറ്റ് വിഹിതത്തില്‍ത്തന്നെ 120 കോടി രൂപ ഇപ്പോഴും സപ്ലൈക്കോയ്ക്ക് കിട്ടാനുണ്ട്.

ഇതിനുപുറമെ ഓണക്കാലത്തും മറ്റും വിപണിയില്‍ ഇടപെട്ടവകയില്‍ കിട്ടാനുള്ളത് 400 കോടി രൂപയും കിട്ടാനുണ്ട്. നെല്‍ക്കര്‍ഷകര്‍ക്ക് കൊടുത്ത വകയില്‍ കഴിഞ്ഞവര്‍ഷത്തെമാത്രം 185 കോടി രൂപ സര്‍ക്കാര്‍ സപ്ലൈക്കോയ്ക്ക് കൊടുക്കാനുണ്ട്. സര്‍ക്കാര്‍ നല്‍കാനുള്ള തുക ഈവര്‍ഷം ഇതുവരെ 125 കോടിയായിക്കഴിഞ്ഞു. തുടര്‍ന്നാണ് സപ്ലൈക്കോ സര്‍ക്കാരിന് മുന്നില്‍ കൈ നീട്ടിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :