വീണ്ടും സ്പൈസ് ജെറ്റ്, ഇത്തവണ ഒരുക്കിയിരിക്കുന്നത് ഒരുലക്ഷം ഓഫര്‍ ടിക്കറ്റുകള്‍

ന്യൂഡൽഹി| VISHNU N L| Last Modified വെള്ളി, 21 ഓഗസ്റ്റ് 2015 (14:42 IST)
ആകർഷകമായ ഓഫറുകള്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ന്‍
നില്‍ക്കുന്ന വിമാനകമ്പനിയാണ് സ്പൈസ് ജെറ്റ്. ഇതാ ഇത്തവണ 799 രൂപമുതല്‍ നിരക്കുള്ള ഒരുലക്ഷം ടിക്കറ്റുകളാണ് സ്പൈസ് ജെറ്റ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. മൂന്നു ദിവസത്തേക്കുള്ള ഈ ഓഫർ ഇന്നലെ മുതൽ ആരംഭിച്ചു. നാളെ തീരും. ഈ മാസം 26 മുതൽ 2016 മാർച്ച് 26 വരെയുള്ള യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യാം.

യാത്രയ്ക്കായി തിര‍ഞ്ഞെടുക്കുന്ന സ്ഥലങ്ങൾക്ക് അനുസൃതമായി 799 മുതൽ 2,699 രൂപ വരെയാകും ടിക്കറ്റ് നിരക്ക്. ഡൽഹി, മുംബൈ, ഗോവ, ബെംഗളൂരു, ശ്രീനഗർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള നിരക്കുകളിലാണ് വ്യത്യാസം. ഡൽഹി - ചണ്ഡിഗണ്ഡ്, മുംബൈ - ഗോവ, ബെംഗളൂരു - കൊച്ചി, മധുര - ചെന്നൈ, ജമ്മു - ശ്രീനഗർ, കൊൽക്കത്ത - അഗർത്തല തുടങ്ങിയവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് 799 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാകുന്നതെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു.

എന്നാല്‍ സ്പൈസ് ജെറ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് കമ്പനി 10 ശതമാനം അധികം കിഴിവുകൂടി നല്‍കുന്നുണ്ട്. ഒരു വശത്തേക്കുള്ള യാത്രയ്ക്കാണ് ടിക്കറ്റ് നിരക്കിൽ ഓഫറുകൾ ലഭ്യമാകുന്നത്. ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിലൂടെ വിമാന യാത്ര ചെയ്യുന്നവരുടെ എണ്ണം കൂട്ടാമെന്ന കേന്ദ്രസര്‍ക്കാരും കരുതുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :