വീണ്ടും സ്പൈസ് ജെറ്റ്, 999 രൂപയ്ക്ക് പറക്കാം

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 28 ജൂലൈ 2015 (14:25 IST)
കുറഞ്ഞ നിരക്കില്‍ വിമാന യാത്രകള്‍ നടത്താനുള്ള ഓഫറുകള്‍ പ്രഖ്യാപിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന സ്പൈസ് ജെറ്റ് വീണ്ടും ആകര്‍ഷകമായ ഓഫറുകളുമായി രംഗത്തെത്തി. 999 രൂപയുടെ മണ്‍സൂണ്‍ ഓഫറാണ് സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബംഗളൂരു- കൊച്ചി, ദില്ലി - ഉദയ്‌പുര്‍, കൊല്‍ക്കത്ത - അഗര്‍ത്തല, പുനെ - ഗോവ, അമൃത്സര്‍ - ശ്രീനഗര്‍, ഹൈദരാബാദ് - ഗോവ, മുംബൈ - ബംഗളൂരു, കൊല്‍ക്കത്ത - ഗോഹട്ടി, ചെന്നൈ - വിശാഖപട്ടണം എന്നീ റൂട്ടുകളില്‍ ഈ കുറഞ്ഞ നിരക്കില്‍ യാത്രചെയ്യാം. എന്നാല്‍ ഒരു വശത്തേക്കുള്ള യാത്രയ്ക്കാണ് ഈ ഓഫര്‍. ഇതിനൊപ്പം 1099, 1299, 1399, 1499, 1899, 2099ന്റെ ടിക്കറ്റുകളും ഓഫറായി നിരത്തിയിട്ടുണ്ട്. ഈ ടിക്കറ്റുകള്‍ ലഭിക്കുന്ന റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ ലഭിക്കും.

ഈ ഓഫറിനു പുറമേ, സ്പൈസ് ജെറ്റിന്റെ മൊബൈല്‍ ആപ്പ് വഴി ടിക്കറ്റെടുക്കുന്നവര്‍ക്ക് പ്രീ ബുക്‌ഡ് മീല്‍സില്‍ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ലിമിറ്റഡ് ടിക്കറ്റുകളാണ് ഓഫറിലുള്ളത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയ്ക്കാകും ടിക്കറ്റുകള്‍ നല്‍കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കൂടാതെ ഇന്നും നാളെയും മറ്റന്നാളും മാത്രമെ ഓഫറുകള്‍ പ്രകാരം ബുക്കിംഗ് ഉണ്ടാകു. ഓഗസ്റ്റ് നാലു മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍ നല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :