Widgets Magazine Widgets Magazine
Widgets Magazine

4ജിബി റാം, അത്യുഗ്രൻ ക്യാമറ, 256 ജിബി സ്റ്റോറേജ് !; സോണി എക്സ്പീരിയ XZs ഇന്ത്യയില്‍

ചൊവ്വ, 4 ഏപ്രില്‍ 2017 (09:26 IST)

Widgets Magazine
xperia-z5, Sony Xperia M5, Sony Xperia, Sony Xperia XZs, സോണി എക്സ്പീരിയ XZs, സോണി എക്സ്പീരിയ, സോണി, എക്സ്പീരിയ

സോണിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. XZs എന്ന സ്മാർട്ട്ഫോണാണ് ഡൽഹിയിൽ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചത്. ഏപ്രില്‍ 11 മുതല്‍ ഈ ഫോണ്‍ വില്പനക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 41,990 രൂപയാണ് ഈ ഫോണിന്റെ വിലയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 
 
അത്യാധുനിക സംവിധാനങ്ങളുള്ള ക്യാമറയും ലെന്‍സുമാണ് എക്സ്പീരിയ XZs ന്റെ ഏറ്റവും വലിയ പ്രത്യേകത. 19 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 13 മെഗാപിക്‌സല്‍ സെൽഫി ക്യാമറയുമാണ് ഈ ഫോണില്‍ നല്‍കിയിട്ടുള്ളത്. മോഷൻ ഐ ക്യാമറ ഉപയോഗിച്ച് സ്ലോ മോഷനിൽ വീഡിയോ പകർത്താമെന്നതും ഈ ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. 
 
5.2 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഫോണിലുള്ളത്. ക്വാൽകം സ്നാപ്ഡ്രാഗൻ 820 ചിപ്സെറ്റ്, 4 ജിബി റാം, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 32 ജിബി സ്റ്റോറേജ് എന്നീ ഫീച്ചറുകളും ആൻഡ്രോയ്ഡ് ന്യൂഗട്ട് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണിനെ മികച്ചതാക്കുന്നു.
 
രാജ്യാന്തര വിപണിയിൽ സിംഗിള്‍ സിം വേരിയന്റാണുള്ളതെങ്കിലും ഇന്ത്യയില്‍ ഇരട്ട സിം പതിപ്പായിരിക്കും കമ്പനി അവതരിപ്പിക്കുക. ഐസ് ബ്ലൂ, വാം സില്‍വര്‍, ബ്ലാക്ക്എന്നീ നിറങ്ങില്‍ പുറത്തിറങ്ങുന്ന ഈ ഫോണില്‍ ഡെസ്റ്റ് റെസിസ്റ്റന്റ്, വാട്ടർ റെസിസ്റ്റന്റ്, മോഷൻ ഐ വിഡിയോ 2,900 എംഎഎച്ച് ബാറ്ററി ലൈഫ് എന്നീ അത്യാകര്‍ഷകമായ സവിശേഷതകളുമുണ്ട്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

പ്രതിദിനം 2ജിബി 3ജി ഡാറ്റ; ജിയോയെ കെട്ടുകെട്ടിക്കാന്‍ അണ്‍ലിമിറ്റഡ് ഓഫറുമായി എംടിഎന്‍എല്‍ !

കിടിലന്‍ ഓഫറുമായി എംടിഎന്‍എല്‍ രംഗത്ത്. റിലയന്‍സ് ജിയോ പ്രൈം മെമ്പര്‍ഷിപ്പ് ...

news

നിരത്തുകള്‍ അടക്കിവാഴാന്‍ ട്രയംഫിന്റെ കരുത്തന്‍ ‘ബോൺവിൽ ബോബര്‍’ !

ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ട്രയംഫിന്റെ ‘ബോൺവിൽ ബോബർ’ ഇന്ത്യന്‍ ...

news

വീണ്ടും തിരിച്ചടി; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് 5.57രൂപ വര്‍ധിപ്പിച്ചു

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടര്‍ ഒന്നിന് 5.57രൂപ വര്‍ധിപ്പിച്ചു. അതേസമയം ...

news

സാങ്കേതിക തകരാർ: ഫോർഡ് വാഹനങ്ങൾ തിരികെ വിളിക്കുന്നു

സാങ്കേതിക തകരാറിനെ തുടർന്ന് ഫോർഡ് 52,000 വാഹനങ്ങൾ തിരികെ വിളിക്കുന്നു. ഓട്ടോമാറ്റിക് ...

Widgets Magazine Widgets Magazine