ഒരോ ഉല്‍പ്പന്നത്തിനും എഴുപതു ശതമാനം ഇളവുകള്‍‍; “വെല്‍ക്കം 2017” ഓഫറുമായി സ്നാപ്‌ഡീല്‍ !

പുതുവര്‍ഷത്തെ സ്വീകരിക്കുവാന്‍ എഴുപതു ശതമാനം ഇളവുമായി സ്നാപ്‌ഡീല്‍

WELCOME 2017 SALE, DISCOUNT, SBI, EMI, MOBILE PHONES, CLOTHING, SNAPDEAL വെല്‍ക്കം 2017, സ്നാപ്‌ഡീല്‍, മാക് ബുക്ക്, മൊബൈല്‍, ഇലക്‌ട്രോണിക്സ്, ഡ്രെസ്സ്, എസ്ബിഐ
സജിത്ത്| Last Modified ശനി, 7 ജനുവരി 2017 (15:05 IST)
“വെല്‍ക്കം 2017” എന്ന തകര്‍പ്പന്‍ ഓഫറുമായി പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ സ്നാപ്‌ഡീല്‍. ഈ ഓഫറിലൂടെ എഴുപതു ശതമാനം ഇളവാണ് കമ്പനി ലഭ്യമാക്കുന്നത്. ജനുവരി എട്ടിനും ഒന്‍പതിനുമാണ് ഈ ഓഫര്‍. ഈ ഓഫര്‍ ലഭ്യമാക്കുന്നതിലൂടെ ഇലക്‌ട്രോണിക്സ്‌, മൊബൈല്‍ ഉത്പന്നങ്ങള്‍, ഡ്രെസ്സുകള്‍ എന്നിങ്ങനെയുള്ളവയുടെ പരമാവധി വില്‍പനയാണ് കമ്പനി ലക്ഷ്യമിടുന്നത്.

യുടെ ക്രെഡിറ്റ് കാര്‍ഡിലൂടെ പതിനഞ്ചു ശതമാനം ക്യാഷ് ബാക്കും കമ്പനി ലഭ്യമാക്കുന്നുണ്ട്. ഈ ഓഫറിലൂടെ 49000 രൂപയ്ക്കാണ് ആപ്പിളിന്റെ മാക് ബുക്ക് ലഭ്യമാകുന്നത്. ഓട്ടോമാറ്റിക്ക് വാഷിംങ് മെഷീനുകള്‍ക്ക് 16000 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എച്ച്പി, എപ്‌സണ്‍ എന്നിവയുടെ പ്രിന്റെറുകള്‍ക്കും 42 ശതമാനം ഇളവുകള്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :