ഓഫ് റോഡ് സവിശേഷതയുമായി സ്‌കോഡയുടെ കരുത്തന്‍ കോഡിയാക് സ്‌കൗട്ട്!

ഓഫ് റോഡ് സവിശേഷതയുമായി സ്‌കോഡ കോഡിയാക് സ്‌കൗട്ട്

skoda kodiaq scout, skoda, kodiaq, scout, skoda kodiaq, kodiaq scoutസ്കോഡ, എസ്‌യുവി, കോഡിയാക് സ്‌കൗട്ട്, സ്കോഡ കോഡിയാക് സ്‌കൗട്ട്, സ്കോഡ കോഡിയാക്, സ്‌കൗട്ട്
സജിത്ത്| Last Modified തിങ്കള്‍, 30 ജനുവരി 2017 (11:19 IST)
സ്കോഡയുടെ സെവൻ സീറ്റർ എസ്‌യുവി കോഡിയാക് സ്‌കൗട്ടിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. അഗ്രസീവ് ലുക്കിലാണ് രണ്ട് പെട്രോൾ എൻജിനുകളിലും ഒരു ഡീസൽ എൻജിനിലുമായി എത്തുന്ന ഈ കോഡിയാക് പതിപ്പിന്റെ അവതരണം. ഓഫ് റോഡ് അസിസ്റ്റ് സിസ്റ്റം, ഹിൽ ഹോൾഡ്, ഹിൽ ഡിസെന്റ് കൺട്രോൾ, എബിഎസ് എന്നീ ഓഫ് റോഡിംഗിന് സഹായകമാകുന്ന എല്ലാ ഫീച്ചറുകളും ഈ കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1.4ലിറ്റർ, 2.0ലിറ്റർ പെട്രോൾ എൻജിനുകളാണ് വാഹനത്തിനു കരുത്തേകുന്നത്. 148ബിഎച്ച്പിയാണ് 1.4ലിറ്റർ പെട്രോൾ ഉല്പാദിപ്പിക്കുന്നതെങ്കില്‍ 177.5ബിഎച്ച്പിയാണ് 2.0ലിറ്റർ പെട്രോൾ എൻജിന്‍ സൃഷ്ടിക്കുക. 2.0ലിറ്റർ ഡീസൽ എൻജിനാകട്ടെ 187.4 ബിഎച്ച്പിയാണ് ഉല്പാദിപ്പിക്കുന്നത്. ഈ മൂന്ന് എൻജിനുകളിലും ഓൾ വീൽ ഡ്രൈവ് ഓപ്ഷനും നല്‍കിയിട്ടുണ്ട്. 194 എം‌എം ഗ്രൗണ്ട് ക്ലിയറൻസാണ് ഈ വാഹനത്തിനുള്ളത്.

മുന്നിലേയും പിന്നിലേയും ബംബറിൽ നൽകിയിട്ടുള്ള പ്രോട്ടക്ടീവ് സിൽവർ ഇൻസേർട്ടുകളാണ് ഈ വാഹനത്തിന്റെ എടുത്തുപറയേണ്ട സവിശേഷത. റൂഫ് റെയിൽസ്, പുതുക്കിയ ഗ്രിൽ, 19ഇഞ്ച് വീൽ, സ്‌കൗട്ട് ബാഡ്ജ്, സുരക്ഷ കണക്കിലെടുത്ത് ഓഫ് റോഡ് സവിശേഷതയുള്ള ഈ വാഹനത്തിൽ ട്രെയിലർ അസിസ്റ്റ്, റിയർ ട്രാഫിക് അലേർട്ട്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ബ്ലൈന്റ് സ്പോട്ട് ഡിറ്റക്ഷൻ, പ്രോക്സിമിറ്റി സെൻസിംഗ് ഫ്രണ്ട് അസിസ്റ്റ്, ഓട്ടോമാറ്റിക് പാർക്കിംഗ് എന്നീ സവിശേഷതകളും വാഹനത്തിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :