കൊച്ചി|
jibin|
Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2014 (11:56 IST)
യുവതികളുടെ ആഗ്രഹത്തിന് പരിഗണന നല്‍കി സ്‌കൂട്ടി ബ്രാൻഡിൽ ടിവിഎസ് അണിയിച്ചൊരുക്കിയ പുത്തൻ മോഡലായ സെസ്‌റ്റ് കേരള വിപണിയിലെത്തി.
സ്‌റ്റൈലിഷായി അവതരിപ്പിച്ച സെസ്‌റ്റ് മികച്ച പെർഫോമൻസ്, ഉയർന്ന മൈലേജ്, അനായാസ റൈഡിംഗ്, ആകർഷകമായ വില എന്നിവയില്‍ മറ്റ് വാഹനങ്ങളുമായി കിട പിടിക്കുന്നതാണ്. യുവതികളുടെ നിറ സങ്കല്‍പ്പങ്ങള്‍ക്ക് പ്രാധാന്യം നല്‍കി നീല, പിങ്ക്, ചുവപ്പ്, വെള്ള, കറുപ്പ് നിറഭേദങ്ങളിൽ സെസ്‌റ്റ് ലഭ്യമാകും.
97 കിലോഗ്രാം കർബ് വെയ്‌റ്റുള്ള സ്‌കൂട്ടി സെസ്‌ററ്റിന് 109.7 സി.സി എൻജിനാണുള്ളത്. ട്യൂബ്‌ലെസ് ടയറുകൾ, വീതിയേറിയ ഇരട്ട സ്‌റ്റിച്ചുള്ള സീറ്റ്, ഇലകൾ പോലുള്ള റിയർവ്യൂ മിററുകൾ, മികച്ച സസ്‌പെൻഷനുകൾ, സീറ്റിനടിയിൽ 19 ലിറ്റർ സ്‌റ്റോറേജ് സ്‌പേസ്, ബാക്ക്‌ലിറ്റ് സ്‌പീഡോ മീറ്റർ, എൽ.ഇ.ഡി ടെയ്‌ൽ ലാമ്പ്, മികച്ച മൈലേജ് ലഭ്യമാക്കാൻ സഹായിക്കുന്ന എക്കണോമീറ്റർ, പാർക്കിംഗ് ബ്രേക്ക്, ഓട്ടോ ചോക്ക് എന്നിവ സ്‌കൂട്ടി സെസ്‌റ്റിന്റെ സവിശേഷതകളാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.