മൊബൈല്‍ ബാങ്കിംഗില്‍ എസ്‌ബിഐ ഒന്നാമത്

മുംബൈ| Last Updated: ചൊവ്വ, 18 ഫെബ്രുവരി 2020 (14:55 IST)
രാജ്യത്തെ മൊബൈല്‍ ബാങ്കിംഗ് സേവനങ്ങളില്‍ ഒന്നാമന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പുതുതലമുറ ബാങ്കുകളും വിദേശ ബാങ്കുകളുടെയും മത്സരം അതിജീവിച്ചാണ് എസ്ബിഐ ഒന്നാമതെത്തിയത്.

ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിയുള്ള പ്രവര്‍ത്തനമാണ് എസ്ബിഐയ്ക്ക് തുണയായത്. കണക്കനുസരിച്ച് രാജ്യത്തെ മൊബൈല്‍ ബാങ്കിംഗ് സേവന ഉപഭോക്താക്കളില്‍ അന്‍പത് ശതമാനവും എസ്ബിഐയെ ആണ് ആശ്രയിക്കുന്നത്. മൂന്നു വര്‍ഷം കഴിയുമ്പോള്‍ ഇത് 60 ശതമാനമാകുമെന്നാണ് കരുതുന്നത്. ബാങ്കിംഗ് സേവനങ്ങള്‍ എല്ലാവരിലുമെത്തിക്കാനും ശാഖകളുടെ പ്രവര്‍ത്തന ഭാരം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് എസ്ബിഐ മൊബൈല്‍ ബാങ്കിംഗിന് തുടക്കമിട്ടത്.

1.15 കോടി മൊബൈല്‍ ബാങ്കിംഗ് ഉപഭോക്താക്കളാണ് ബാങ്കിനുള്ളത്. ഇക്കാര്യത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കാള്‍ ബഹുദൂരം മുന്നിലാണ് എസ്ബിഐ പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതിപ്രകാരം ഒന്നരക്കോടി പുതിയ അക്കൗണ്ടുകള്‍ തുറക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. നിലവില്‍ സ്റ്റേറ്റ് ബാങ്ക് എനിവെയര്‍ എന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :