പഴയപ്രതാപം വീണ്ടെടുക്കാനൊരുങ്ങി സാംസങ്ങ്; ഗാലക്സി എസ് 8 ഇന്ത്യന്‍ വിപണിയില്‍

സാംസങ് ഗ്യാലക്‌സി എസ് 8, എസ് 8 പ്ലസും ഇനി ഇന്ത്യന്‍ വിപണിയില്‍

samsung s8, samsung s 8 plus, samsung, samsung s, ഗാലക്സി എസ് 8, സാംസങ് ഗ്യാലക്‌സി എസ് 8
സജിത്ത്| Last Modified ബുധന്‍, 19 ഏപ്രില്‍ 2017 (16:41 IST)
ലോകത്തെ മുന്‍നിര സ്‌മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡല്‍ എസ് 8, എസ് 8 പ്ലസ് എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നിരവധി നവീന സാങ്കേതിക വിദ്യകളും ആശയങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പുതിയ രണ്ട് മോഡലുകളും അവതരിപ്പിച്ചിരിക്കുന്നത്. ഇ-കൊമെഴ്‌സ് സൈറ്റായ ഫ്ലിപ്കാർട്ട് വഴിയാണ് ഫോണിന്റെ വിൽപന.

എസ് 8ന് 5.8 ഇഞ്ച് ഡിസ്പ്ലേയും എസ് 8 പ്ലസിന് 6.2 ഇഞ്ചു ഡിസ്പ്ലേയുമാണുള്ളത്. 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ ഓട്ടോ ഫോക്കസ് സെല്‍ഫി ക്യാമറയുമാണ് ഫോണിലുള്ളത്. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കാനുമാകുന്ന സ്‌ക്രീനും ബോഡിയുമാണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത. സ് 8ന് 46,000 രൂപയും എസ് 8 പ്ലസിന് 55,000 രൂപയുമാണ് പ്രതീക്ഷിക്കുന്ന വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :