വയർലെസ്സ്​ ഹെഡ്​ഫോണുമായി സാംസങ്ങ് ഗാലക്​സി എസ്​8 !

ശനി, 31 ഡിസം‌ബര്‍ 2016 (10:46 IST)

Widgets Magazine
samsung galaxy s8, wireless ear headphones വയർ​ലെസ്സ്​ ഹെഡ്​ഫോണ്‍, സാംസങ്ങ് ഗാലക്​സി എസ്​8, സാംസങ്ങ് ഗാലക്​സി

വയർ​ലെസ്സ്​ ഹെഡ്​ഫോണുമായി സാംസങ്ങ് രംഗത്ത്. അടുത്ത വർഷം പുറത്തിറങ്ങുന്ന ഗാലക്​സി എസ്​8ന്​ 3.5mm ഹെഡ്​ഫോൺ ജാക്കിന്​ പകരം വയർലെസ്സ്​ ഹെഡ്​ഫോണാണ് ഉണ്ടാവുകയെന്നാണ് കൊറിയയിലെ ടെക്​നോളജി വെബ്​ സൈറ്റ് നല്‍കുന്ന വിവരം. എന്നാല്‍ ഫോണിനോടൊപ്പം തന്നെ പുതിയ വയർലെസ്സ്​ ഹെഡ്​ഫോൺ സാംസങ്ങ്​ ലഭ്യമാ​ക്കുമോ എന്ന കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.  
 
ഹെഡ്​ഫോൺ ജാക്ക്​ ഒഴിവാക്കുന്നത്​ മൂലം ഫോൺ വാട്ടർപ്രൂഫായി മാറ്റാൻ സാധിക്കും. ഹെഡ്​ഫോൺ ജാക്ക്​ ഇല്ലാതായാൽ ഫോണിനകത്തേക്ക്​ വെള്ളം കയറാനുള്ള സാധ്യത കുറയുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആ സ്​ഥാനത്ത്​ കൂടുതൽ സെൻസറുകൾ ഉൾപ്പെടുത്തുകയും അതോടൊപ്പം ബാറ്ററിയുടെ ശേഷി ഉൾപ്പടെ വർധിപ്പിക്കാനും സാധിക്കുമെന്നും കമ്പനി അറിയിച്ചു.
ഐഫോൺ 7, 7പ്ലസ്​ എന്നീ മോഡലുകളുടെ കൂടെയാണ്​ ആപ്പിൾ വയർ​ലെസ്സ്​ ഹെഡ്​ഫോൺ അവതരിപ്പിച്ചത്​. ഈ ഹെഡ്​ഫോൺ പ്രത്യേകമായായിരുന്നു കമ്പനി വിറ്റിരുന്നത്​. ഇന്ത്യയിൽ 15,400 രൂപക്കാണ്​ എയർപോഡ്​ ആപ്പിൾ വിൽക്കുന്നത്​. സാംസങ്ങ്​ ഏറ്റവും പ്രതീക്ഷയോടു കൂടി കാണുന്ന മോഡലാണ്​ എസ്​8. നോട്ട്​7 സൃഷ്​ടിച്ച പ്രതിസന്ധി എസ്​8ലൂടെ തീർക്കാനാണ്​ സാംസങ്ങ്​ ലക്ഷ്യമിടുന്നത്​.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സാംസങ്ങ് ഗാലക്​സി എസ്​8 സാംസങ്ങ് ഗാലക്​സി Samsung Galaxy S8 Wireless Ear Headphones വയർ​ലെസ്സ്​ ഹെഡ്​ഫോണ്‍

Widgets Magazine

ധനകാര്യം

news

നാളെ ശമ്പളം കിട്ടുമെന്ന് കരുതിയിരിക്കുകയാണോ? അത് നടക്കില്ല!

ജനുവരിയിൽ കൃത്യമായി ശമ്പളമെത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ശമ്പള വിതരണം ...

news

പ്രവാസികൾ ഭയപ്പെടേണ്ട, നിങ്ങൾക്ക് സമയമുണ്ട്!

കേന്ദ്ര സർക്കാർ അസാധുവാക്കിയ നോട്ടുകളുടെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ നിരോധിച്ച ...

news

എ ടി എമ്മുകളിൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ പരിധി ഉയർത്തി; ഇനി 4500 രൂപ വരെ പിൻവലിക്കാം

എ ടി എമ്മുകളിൽ നിന്നും ഒരാൾക്ക് പിൻവലിക്കാവുന്ന തുകയുടെ പരിധി ഉയർത്തി. 2500 രൂപയിൽ ...

news

ഡ്യുവല്‍ കര്‍വ് ക്വാഡ് എച്ച്ഡി സ്‌ക്രീനുമായി സാംസങ് ഗാലക്‌സി എസ് 8 പ്ലസ് !

എസ്8ല്‍ നിന്ന് വ്യത്യസ്തമായി സ്‌ക്രീനിലെ ഉപയോഗത്തിനായുള്ള സ്‌റ്റൈലസും എസ്8 പ്ലസിനൊപ്പം ...

Widgets Magazine