ആറ് ഇഞ്ച് ഡിസ്പ്ളേയുമായി സാംസങ്ങ് ‘ഗ്യാലക്സി എ9 പ്രോ’ വിപണിയില്‍

സാംസങ്ങ് ഗ്യാലക്സി എ9 പ്രോ ഇന്ത്യന്‍ വിപണിയിലെത്തി.

സജിത്ത്| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (10:50 IST)
സാംസങ്ങ് ഗ്യാലക്സി എ9 പ്രോ ഇന്ത്യന്‍ വിപണിയിലെത്തി. ആറ് ഇഞ്ച് ഡിസ്പ്ളേയും 5000 എംഎഎച്ച് ബാറ്ററിയുമായാണ് പുതിയ ഫോണ്‍ വിപണിയിലെത്തിയിട്ടുള്ളത്. കറുപ്പ്, വെള്ള, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ എത്തിയിട്ടുള്ള ഈ ഫോണിന് 32,490 രൂപയാണ് വില.

ഹോം ബട്ടണില്‍ ഫിന്‍‌ഗര്‍ പ്രിന്റ് സെന്‍സറുമായാണ് ഫോണ്‍ എത്തിയിട്ടുള്ളത്. നാല് ജി.ബി റാം, എല്‍ഇഡി ഫ്ളാഷുള്ള 16 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, 256 ജി.ബി വരെ വര്‍ദ്ധിപ്പിക്കാവുന്ന 32 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിങ്ങനെയുള്ള സവിശേഷതകളും ഫോണിലുണ്ട്.


അതിവേഗ ചാര്‍ജിങ്ങാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 1080x1920 പിക്സല്‍ ഫുള്‍ എച്ച്.ഡി റസലൂഷന്‍, 1.8 ജിഗാഹെര്‍ട്സ് എട്ടുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍, ഫോര്‍ജി എന്നീ പ്രത്യേകതകളുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :