നാ​ണ്യ​പ്പെ​രു​പ്പം കൂടും, രാജ്യത്ത് വ​ള​ർ​ച്ചാ നിരക്ക് കു​റ​യും; മുന്നറിയിപ്പുമായി റി​സ​ർ​വ് ബാങ്ക് - പ്ര​തീ​ക്ഷി​ച്ച വ​ള​ർ​ച്ചാ കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെന്നും ആർബിഐ

ന്യൂഡൽഹി, ബുധന്‍, 4 ഒക്‌ടോബര്‍ 2017 (17:22 IST)

  Urjith patel , Reserve bank , RBI , ആർബിഐ , റി​സ​ർ​വ് ബാങ്ക് , ഉ​ർ​ജി​ത്ത് പ​ട്ടേ​ൽ , വ​ള​ർ​ച്ചാ നിരക്ക്

രാ​ജ്യ​ത്ത് വ​ള​ർ​ച്ചാ നി​ര​ക്ക് കു​റ​യു​മെ​ന്ന് റി​സ​ർ​വ് ബാങ്കിന്റെ (ആർബിഐ) മുന്നറിയിപ്പ്. രാജ്യത്തെ വളർച്ചാ നിരക്ക് 6.7 ശതമാനമായി കുറയും. പ്ര​തീ​ക്ഷി​ച്ച 7.3 ശ​ത​മാ​നം വ​ള​ർ​ച്ചാ കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.    

രാജ്യത്ത് വ​രും മാ​സ​ങ്ങ​ളി​ൽ നാണ്യപ്പെരുപ്പം ഇനിയും കൂടും. നിലവിലെ സാഹചര്യത്തില്‍ വ​ള​ർ​ച്ച നി​ര​ക്ക് കു​റ​യു​മെ​ന്നും ഉർജിത് പട്ടേൽ പറഞ്ഞു. വിലക്കയറ്റം ഉണ്ടാകാനും സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നാണ്യപ്പെരുപ്പം കുറയ്‌ക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്നും ആർബിഐ ഗ​വ​ർ​ണ​ർ പറഞ്ഞു.

അതിനിടെ, നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റീപ്പോ ആറു ശതമാനത്തിലും റീവേഴ്സ് റീപ്പോ 5.75 ശതമാനത്തിലും തുടരും. അതേസമയം, സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി നിരക്കിൽ (എസ്എൽആർ) 50 ബേസിസ് പോയിന്റ് കുറച്ച് 19.5 ശതമാനമാക്കി. ഇത് ഒക്ടോബർ 14 മുതൽ നിലവിൽ വരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

199 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകളും 4ജി ഡാറ്റയും; ജിയോയെ പൂട്ടാന്‍ തകര്‍പ്പന്‍ ഓഫറുകളുമായി എയര്‍ടെല്‍ !

പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ വീണ്ടും ...

news

സ്മാര്‍ട്ട്ഫോണുകള്‍ക്ക് തകര്‍പ്പന്‍ ഡിസ്‌ക്കൗണ്ടും ക്യാഷ്ബാക്കും; വീണ്ടും ഞെട്ടിച്ച് ആമസോണ്‍ !

വരുന്ന ഉത്സവ സമയമായ ദീപാവലിയോടനുബന്ധിച്ച് തകര്‍പ്പന്‍ ഓഫറുകളുമായി രാജ്യത്തെ പ്രമുഖ ഇ ...

news

ജിയോ ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; ഇനി മുതല്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ ഉണ്ടാവില്ല !

രാജ്യത്തെ ടെലികോം വിപണിയില്‍ അത്ഭുതാവഹമായ മാറ്റങ്ങളായിരുന്നു റിലയന്‍സ് ജിയോ കൊണ്ടുവന്നത്. ...

news

കാത്തിരിപ്പിന് വിരാമം; കിടിലന്‍ ലുക്കില്‍ പുതിയ മാരുതി എസ് ക്രോസ് ഇന്ത്യയില്‍ - വില വിവരങ്ങള്‍

പുതിയ രൂപത്തില്‍ കഴിഞ്ഞ മാസം ജപ്പാനില്‍ അവതരിപ്പിച്ച മാരുതി സുസുക്കി എസ്‌ക്രോസ് ...

Widgets Magazine