പ്രതീക്ഷിച്ചത് സംഭവിച്ചു; ആർബിഐ വായ്പാ നയം പ്രഖ്യാപിച്ചു

മുംബൈ, ബുധന്‍, 6 ഡിസം‌ബര്‍ 2017 (15:27 IST)

 Reserve bank of india , RBI , bank , റിപ്പോ, റിവേഴ്സ് റിപ്പോ , ആർബിഐ , വായ്പാ നയം

പ്രതീക്ഷിച്ചതു പോലെ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പണ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറു ശതമാനമായും റിവേഴ്സ് റീപ്പോ 5.75 ശതമാനമായും തുടരും. ബാങ്കുകളുടെ കരുതൽ ധന അനുപാതം 4 ശതമാനത്തിലും മാറ്റമില്ലാതെ തുടരും.

പണപ്പെരുപ്പ നിരക്ക് കൂടുന്നതും രാജ്യാന്തര വിപണിയിൽ എണ്ണവില കുറയാത്തതും കണക്കിലെടുത്താണ് വായ്പാ നയത്തില്‍ മാറ്റം വരുത്താതിരുന്നത്. റിസർവ് ബാങ്കിന്‍റെ നയരൂപീകരണ സമിതിയുടെതാണ് പ്രഖ്യാപനം.

അടുത്ത രണ്ടു ക്വർട്ടറുകളിൽ പണപ്പെരുപ്പ നിരക്ക് 4 .3 – 4 .7 ശതമാനം ആയി നിലനിർത്താനാകുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം കൂടാമെന്ന ആശങ്ക കാരണം ഒക്ടോബറിലെ അവലോകനത്തിലും നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. ഉപഭോക്‌തൃ വില സൂചികയിലെ വർധന 3.58 ശതമാനമാണ് ഇപ്പോൾ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഒടുവില്‍ തീരുമാനമായി; നിരത്തില്‍ നിറഞ്ഞാടാന്‍ പുതിയ സ്വിഫ്റ്റ് ഫെബ്രുവരിയിൽ !

കാത്തിരിപ്പിന് വിരാമമാകുന്നു. മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായ സ്വിഫ്റ്റിന്റെ ഏറ്റവും ...

news

21,999 രൂപയ്ക്ക് ഗൂഗിള്‍ പിക്സല്‍ 2 സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാം ?; ഞെട്ടിക്കുന്ന ഓഫറുമായി ഫ്ലിപ്കാർട്ട് !

ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി ഫ്ലിപ്കാർട്ട് രംഗത്ത്. ഡിസംബർ 7ന് ...

news

357 രൂപയ്ക്ക് റീചാർജ് ചെയ്യൂ... അത്രയും തുക കാഷ്ബാക്കായി നേടൂ; കിടിലന്‍ ഓഫറുമായി ഐഡിയ

പുതിയൊരു കിടിലന്‍ ഓഫറുമായി ഐഡിയ. 357 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മുഴുവൻ തുകയും ...

news

എട്ട് ജിബി റാമും ഫാസ്റ്റ് ചാര്‍ജിംഗ് ഫീച്ചറുമായി വണ്‍ പ്ലസ് 5ടി ‘സ്റ്റാര്‍ വാര്‍ എഡിഷന്‍’ വിപണിയിലേക്ക്

സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തരംഗമായി മാറിയ വണ്‍പ്ലസ് 5 ടിയുടെ സ്റ്റാര്‍വാര്‍ എഡിഷന്‍ ...

Widgets Magazine