399 രൂപയ്ക്ക് റീചാർജ് ചെയ്താല്‍ 400 രൂപ തിരികെ ലഭിക്കും !; വീണ്ടും ഞെട്ടിച്ച് റിലയന്‍സ് ജിയോ

വെള്ളി, 13 ഒക്‌ടോബര്‍ 2017 (10:55 IST)

നിലവിലുള്ള ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ തകര്‍പ്പന്‍ ഓഫറുമായി ജിയോ രംഗത്ത്. 399 രൂപയ്ക്ക് റീചാർജ് ചെയ്യുകയാണെങ്കില്‍ മുഴുവൻ തുകയും തിരിച്ചു നൽകുന്ന കിടിലന്‍ ക്യാഷ്ബാക്ക് ഓഫറുമായാണ് ജിയോ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ചുള്ള ധൻ ധനാ ധൻ ഓഫർ അനുസരിച്ചാണ് 399 രൂപയ്ക്ക് റീചാർജ് ചെയ്താൽ 400 രൂപ തിരിച്ചു നൽകുന്നത്. 
 
ഇത് ആദ്യമാണ് ജിയോ ഉപഭോക്താക്കൾക്ക് 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നത്. 400 രൂപയുടെ ക്യാഷ്ബാക്ക് തുക അടുത്ത എട്ടു റീചാർജുകള്‍ക്കായി 50 രൂപ വീതം ഉപയോഗിക്കാന്‍ സാധിക്കും. ഒക്ടോബർ 12 മുതൽ 18 വരെയാണ് ഈ ഓഫർ. 399 രൂപയുടെ ധൻ ധനാ പ്ലാൻ പ്രകാരം ഉപയോക്താക്കൾക്ക് പ്രതിദിനം 1 ജിബി നിരക്കിൽ 84 ജിബി ഡേറ്റ, സൗജന്യ എസ്എംഎസ്, സൗജന്യ കോൾ എന്നിവ 84 ദിവസം ഉപയോഗിക്കാം.
 
399രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് 50 രൂപയുടെ എട്ട് വൗച്ചറുകളായായിരിക്കും ക്യാഷ്ബാക്ക് പണമായി ലഭിക്കുക. തുടര്‍ന്നു ചെയ്യുന്ന റീചാർജുകളിൽ ഈ 50 രൂപയുടെ വൗച്ചറുകൾ ഉപയോഗിക്കാനും സാധിക്കും. എന്നാല്‍ ഒരേസമയം ഒരു വൗച്ചർ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂയെന്ന് ജിയോ വ്യക്തമാക്കി. ഈ വൗച്ചറുകൾ നവംബർ 15 ന് ശേഷം മാത്രമേ ഉപയോഗിക്കാനും സാധിക്കൂ. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
റിലയന്‍സ് ജിയോ ജിയോ 4ജി Jio Reliance Jio

ധനകാര്യം

news

പുത്തന്‍ സോഫ്‌ടെയില്‍ ശ്രേണിയുമായി ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയില്‍‍; വിലയോ ?

സോഫ്‌ടെയില്‍ ശ്രേണിയില്‍പ്പെട്ട ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയിലെത്തി. ഫാറ്റ് ബോബ്, ഫാറ്റ് ...

news

നികുതി വരുമാനത്തില്‍ മികച്ച നേട്ടം !

ഏപ്രില്‍- സെപ്തംബര്‍ കാലയളവിലെ പ്രത്യക്ഷ നികുതി വരുമാനത്തിന് മികച്ച നേട്ടമെന്ന് ...

news

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ട്, അതിന്‍റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല: മോദിയുടെ സാമ്പത്തിക ഉപദേശക സമിതി

ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശകസമിതിയും അതുതന്നെ പറയുന്നു - ...

news

6ജിബി റാം, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് !; എംഐ മിക്സിന്റെ പിന്‍ഗാമി എംഐ മിക്സ് 2 വിപണിയില്‍

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ എംഐ മിക്സ് 2 ഇന്ത്യയിലെത്തി‍. ചൈനയിലാണ് കഴിഞ്ഞ ...