ജിയോ വീണ്ടും ഞെട്ടിക്കുന്നു; ഡാറ്റയ്ക്കും കോളുകള്‍ക്കും പുറമേ പ്രൈം മെമ്പർഷിപ്പും ഇനി സൗജന്യം !

ജിയോ പ്രൈം മെമ്പർഷിപ്പ്​ സൗജന്യമായി നേടാം

സജിത്ത്| Last Modified വെള്ളി, 24 മാര്‍ച്ച് 2017 (11:45 IST)
പ്രൈം മെമ്പർഷിപ്പ് സൗജന്യമായി നേടാൻ അവസരമൊരുക്കി റിലയൻസ് ജിയോ രംഗത്ത്. റിലയൻസിന്റെ കാഷ് വാലറ്റായ റിലയൻസ് മണിയിലൂടെ പ്രൈം മെമ്പർഷിപ്പ് എടുക്കുമ്പോൾ 50 രൂപയുടെ കാഷ്ബാക്ക് ഓഫറാണ് കമ്പനി നൽകുന്നത്. പ്രതിമാസം 303 രൂപയുടെ റിചാർജ് ചെയ്യുമ്പോഴും ഇത്തരത്തിൽ കാഷ്ബാക്ക് ഓഫർ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

ആമസോണിന്റെ പ്രൈം സേവനത്തിന് സമാനമായ രീതിയിലാണ് റിലയൻസ് ജിയോയുടെയും പ്രൈം മെമ്പർഷിപ്പ്. റിലയൻസ് ജിയോ പ്രൈമിൽ അംഗമാവുന്നവർക്ക് പ്രത്യേക ഓഫറുകളാണ് കമ്പനി നൽകുന്നത്. അല്ലാത്തവർക്ക് ഈ ഓഫറുകളൊന്നും തന്നെ ലഭ്യമാവുകയുമില്ലെന്നും കമ്പനി അറിയിച്ചു. 303 രൂപക്ക് ഒരു ജി ബി ഡാറ്റയും സൗജന്യ കോളുകളും എസ്എംഎസുകളുമാണ് പ്രൈം മെമ്പർഷിപ്പില്‍ ജിയോ നല്‍കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :