399 രൂപയ്ക്ക് റീചാർജ് ചെയ്താല്‍ 3300 രൂപ തിരികെ ലിഭിക്കും!; ഞെട്ടിക്കുന്ന ഓഫറുമായി റിലയന്‍സ് ജിയോ

ബുധന്‍, 27 ഡിസം‌ബര്‍ 2017 (08:33 IST)

വീണ്ടും കിടിലന്‍ ഓഫറുമായി ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ രംഗത്ത്. പുതുവത്സര ഓഫറുകളെന്ന പേരിലാണ് ജിയോ ഓഫറുകളെത്തിയിരിക്കുന്നത്. 399 രൂപയ്‌ക്കോ അതിന് മുകളിലോ റീച്ചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 3,300 രൂപ തിരിച്ചുനൽകുമെന്ന അതിശയിപ്പിക്കുന്ന ഓഫറാണ് ജിയോ മുന്നോട്ടുവെയ്ക്കുന്നത്. നാളെ മുതല്‍ ജനുവരി 15വരെയാണ് ഈ വാഗ്ദാനം
 
399 രൂപയ്‌ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 2,599 രൂപ ക്യാഷ്ബാക്ക് നല്‍കുന്ന ഓഫര്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഓഫര്‍. നവംബര്‍ 10 മുതലാണ് 2,599 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ ജിയോ നൽകിത്തുടങ്ങിയത്. ഭൂരിഭാഗം ഉപയോക്താക്കളും ആ ഓഫര്‍ ഉപയോഗിച്ചിരുന്നു. 
 
അതേസമയം 199 രൂപയ്ക്കും 299 രൂപയ്ക്കും ദിവസവും 1.2 ജിബി, 2 ജിബി, 4 ജി ഡാറ്റകള്‍ നല്‍കുന്ന ഓഫറു ജിയോ നല്‍കിയിരുന്നു. 199 രൂപയുടെ പ്ലാനില്‍ 1.2 ജിബി ദിവസേന ഡാറ്റ 28 ദിവസത്തേക്കാണ് ലഭിക്കുക. 299 രൂപയുടെ പ്ലാനില്‍ 28 ദിവസത്തേക്ക് 56 ജിബി ഡാറ്റ ലഭിക്കും. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് വോയ്‌സ് കാളുകള്‍, എസ്എംഎസ് എന്നിവ സൗജന്യമായി ലഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കളർഫുളായി ക്രിസ്തുമസ്; വിറ്റഴിച്ചത് 100 കോടിയിലധികം കേക്കുകൾ

ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങൾ കളർഫുളായി നടന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ച് കേരളത്തിൽ ...

news

കിടിലന്‍ ഓഫറുമായി റിലയന്‍സ് ജിയോ !

വീണ്ടും കിടിലന്‍ ഓഫറുമായി ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ രംഗത്ത്. പുതുവത്സര ...

news

സ്വർണവില കുത്തനെ കൂടി

സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്നലെ പവന്‌ 120 രൂപ വര്‍ധിച്ച്‌ 21,360 രൂപയിലും ഗ്രാമിന്‌ 15 ...

news

ഇരുചക്രവാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി നിര്‍മാതാക്കള്‍

ഇരുചക്രവാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി നിര്‍മാതാക്കള്‍. ജനുവരി മുതല്‍ വില ...

Widgets Magazine