ടെലികോം പോര് മുറുകുന്നു; 149 രൂപയ്ക്ക് പരിധിയില്ലാത്ത വോയ്സ് കോളുമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ !

ടെലികോം വിപണി കീഴടക്കാന്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍

Reliance Communications, Reliance, Jio   റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, റിലയന്‍സ്, ജിയോ
സജിത്ത്| Last Modified വ്യാഴം, 24 നവം‌ബര്‍ 2016 (10:31 IST)
അണ്‍ലിമിറ്റഡ് വോയ്സ് കോളിങ്ങ് എന്ന പുതിയ ഓഫറുമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍. 149രൂപയുടെ അണ്‍ലിമിറ്റഡ് എന്ന കോളിങ്ങ് പ്ലാനിലൂടെയാണ് രാജ്യത്തെ ഏത് നെറ്റ്‌വര്‍ക്കുകളിലേക്കും ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ കോള്‍ ചെയ്യാന്‍ സാധിക്കുകയെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അറിയിച്ചു.

ഈ അണ്‍ലിമിറ്റഡ് പ്ലാനിനൊപ്പം, 300 എംബി സൗജന്യ ഡാറ്റയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് നല്‍കുന്നുണ്ട്. പരിധിയില്ലാതെ രാജ്യത്താകമാനമുള്ള എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും കോള്‍ ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ ഇടയിലും റിലയന്‍സ് വന്‍ ചലനം സൃഷിക്കുമെന്നാണ് പ്രതീക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :