അഭ്യൂഹങ്ങള്‍ അവസാനിച്ചു; ആപ്പിളിന്റെ സ്പെഷ്യല്‍ എഡിഷന്‍ റെഡ് ഐഫോണുകള്‍ ഇന്ത്യയില്‍ !

ആപ്പിള്‍ റെഡ് ഐഫോണ്‍ 7 വന്‍ വിലക്കുറവില്‍

Red iPhone 7, Flipkart, Amazon, ആപ്പിള്‍ ഐഫോണ്‍, ആപ്പിള്‍, ഐഫോണ്‍
സജിത്ത്| Last Modified ചൊവ്വ, 18 ഏപ്രില്‍ 2017 (11:27 IST)
അഭ്യൂഹങ്ങള്‍ അവസാനിച്ച് ആപ്പിള്‍ സ്പെഷ്യല്‍ എഡിഷനായി അവതരിപ്പിച്ച റെഡ് ഐഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ എന്നീ ഇ കൊമേഴ്‌സ് സൈറ്റുകളിലാണ് നാലായിരം രൂപാ ഡിസ്‌കൗണ്ടോടെ ഈ ഫോണുകളുടെ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. യൂണിറ്റുകളുടെ എണ്ണം കുറവായതിനാല്‍ കുറ‍ഞ്ഞകാലത്തേക്ക് മാത്രമേ വിലകുറവ് ലഭിക്കൂയെന്ന് കമ്പനി അറിയിച്ചു.

ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നീ മോഡലുകളുടെ 125 ജിബി റെഡ് പതിപ്പുകള്‍ക്ക് യഥാക്രമം 66,000 രൂപയും 78,000 രൂപയുമാണ് വില. ആമസോണ്‍ ഇന്ത്യയില്‍ ഈ മോഡലുകള്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്. ഡിവൈസിന് അനുസരിച്ച് 8,550 രൂപ വരെയാണ് ആമസോണ്‍ ഡിസ്‌കൗണ്ട് നല്‍കുന്നത്. അതേസമയം 16,000 രൂപ വരെയുള്ള ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ എക്‌സ്‌ചേഞ്ച് ഓഫര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :