2000 രൂപ നോട്ടുകൾ പിൻവലിച്ചേക്കും

വ്യാഴം, 21 ഡിസം‌ബര്‍ 2017 (13:58 IST)

2016ലെ നോട്ട് നിരോധനത്തെ തുടർന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകൾ ആർ ബി ഐ ഭാഗികമായി പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിനെ ഉദ്ധരിച്ച് ഹിന്ദു  ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 
അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെയാണ് 2000 രൂപ നോട്ടുകൾ ആർബിഐ സമ്പദ് വ്യവസ്ഥയിലെത്തിച്ചത്. എന്നാൽ ജനങ്ങൾക്ക് ആവശ്യമായിരുന്നത് കുറഞ്ഞമൂല്യത്തിലുള്ള നോട്ടുകളായിരുന്നു. ഈ കണ്ടെത്തലാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ കാരണാമാകുന്നതെന്നാണ് റിപ്പോർട്ട്.
 
ഡിസംബർ എട്ടിലെ കണക്ക് പ്രകാരം 73,0800 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് വിപണിയിലുള്ളത്. എന്നാൽ മാർച്ച് വരെ വിപണിയിലുള്ള മൂല്യം കുറഞ്ഞ നോട്ടുകൾഏകദേശം 35,0100 കോടിയുടേതാണ്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

വിപണിയിലെ അപ്രതീക്ഷിത ചാഞ്ചാട്ടം തുണച്ചു; മാരുതി സുസുകി അഞ്ചാം സ്ഥാനത്ത്

മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള അഞ്ചാമത്തെ കമ്പനിയായി. ...

news

ഉ​പ​യോ​ക്താ​ക്ക​ൾക്ക് 190കോ​ടി രൂ​പ പലിശ സഹിതം തിരികെ നല്‍കുമെന്ന് എ​യ​ർ​ടെ​ൽ

ഉ​പ​യോ​ക്താ​ക്ക​ൾക്ക് അനുകൂലമായ തീരുമാനവുമായി എ​യ​ർ​ടെ​ൽ. ഉ​പ​യോ​ക്താ​ക്കളുടെ ...

news

ഗുജറാത്ത് ഇഫക്ട്: ഓഹരിവിപണിയില്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി

ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലത്തിന്‍റെ ലീഡ് നിലയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സെന്‍സെക്സിലും ...

news

സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നിറഞ്ഞാടാന്‍ അതുഗ്രന്‍ ഫീച്ചറുകളുമയി എല്‍ജി V30പ്ലസ് !

എല്‍ജി V30യുടെ പുതിയ വേരിയന്റ് എല്‍ജി V30പ്ലസ് അവതരിപ്പിച്ചു. 128ജിബി ഇന്റേണല്‍ ...

Widgets Magazine