നിരത്തിലെ ചലിക്കുന്ന കൊട്ടാരം; ടാറ്റ റേഞ്ച് റോവര്‍ വേളാർ ഇന്ത്യന്‍ വിപണിയില്‍

ചൊവ്വ, 23 ജനുവരി 2018 (10:36 IST)

Cars india , Markets india , Range rover velar , Tata company , കാറുകള്‍ , ടാറ്റ , റേഞ്ച് റോവര്‍ വെലാര്‍ , റേഞ്ച് റോവര്‍

ടാറ്റയുടെ റേഞ്ച് റോവര്‍ വേളാർ ഇന്ത്യന്‍ വിപണിയിലെത്തി. മൂന്ന് വേരിയന്റുകളില്‍ വിപണിയിലെത്തിയ ഈ  വാഹനത്തിന് ഏകദേശം 78.83 ലക്ഷം രൂപ മുതല്‍ 1.37 കോടി രൂപ വരെയാണ് എക്സ് ഷോറൂം വില. അള്‍ട്രാ ക്ലീന്‍ പെട്രോള്‍-ഡീസല്‍ എഞ്ചിനും ലൈറ്റ് വെയ്റ്റ് അലുമിനിയം ആര്‍ക്കിടെക്ചറുമാണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷത‍. മാത്രമല്ല ലേസര്‍ ടെക്‌നോളജിയിലുള്ള ഹെഡ്‌ലൈറ്റുകളാ‍ണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. 
 
നീളമേറിയ പനോരമിക് സണ്‍റൂഫ്, പത്ത് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ വാഹനത്തിന്റെ അകത്തളത്തെ മനോഹരമാക്കുന്നു. അതോടൊപ്പം ബാക്കിയുള്ള ഭാഗങ്ങളെല്ലാം ലെതര്‍ മെറ്റീരിയലിലാണ് ഒരുക്കിയിരിക്കുന്നതെന്ന പ്രത്യേകതയും ഈ വാഹനത്തിനുണ്ട്. മൂന്ന് പെട്രോള്‍ വകഭേദങ്ങളും രണ്ട് ഡീസല്‍ വകഭേദങ്ങളിലുമാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.
 
2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ രണ്ട് എഞ്ചിന്‍ ട്യുണിലാണ് എത്തുന്നത്. ആദ്യത്തേത്147 ബിഎച്ച്പി കരുത്തും 430 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുമ്പോള്‍ രണ്ടാമത്തേത് 240 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുക. 3.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാകട്ടെ 296 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമാണ് സൃഷ്ടിക്കുക. 
 
അതേസമയം, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകട്ടെ 236 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുക‍. 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 295 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. രണ്ട് വേരിയന്റുകളിലും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് കമ്പനി നല്‍കിയിരിക്കുന്നതെന്ന പ്രത്യേകതയും ഈ റേഞ്ച് റോവര്‍ വേളാറിന്റെ പ്രത്യേകതയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കാറുകള്‍ ടാറ്റ റേഞ്ച് റോവര്‍ വെലാര്‍ റേഞ്ച് റോവര്‍ Markets India Tata Company Cars India Range Rover Velar

ധനകാര്യം

news

ഒരു കിലോ മുല്ലപ്പൂവിന് 6000 രൂപ!

കല്യാണ സീസണ്‍ അടുത്തുവരുന്നതോടെ മുല്ലപ്പൂവിന്റെ വില വർധിച്ച് വരികയാണ്. രണ്ടുദിവസം കൊണ്ട് ...

news

ആമസോണിനെ പിന്നിലാക്കി ആപ്പിൾ

ലോകത്ത് എറ്റവും ആദരിക്കപ്പെടുന്ന കമ്പനികളുടെ പട്ടിക പുറത്തു‌വന്ന. ഫോർച്യൂൺ മാസിക ...

news

വോള്‍വോ എക്സ്‌സി 60ന് ശക്തനായ എതിരാളി; ഔഡി Q5 വിപണിയില്‍ - അറിയേണ്ടതെല്ലാം

പുതിയ ഔഡി Q5 ഇന്ത്യന്‍ വിപണിയിലെത്തി. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ഇടത്തരം എസ്‌യുവി ...

news

ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി മഹീന്ദ്ര; സ്‌പോര്‍ട്‌സ് ടൂറര്‍ മോജോ യുടി300 ഇനി കുറഞ്ഞ വിലയില്‍ !

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസവാര്‍ത്തയുമായി മഹീന്ദ്ര. തങ്ങളുടെ സ്പോര്‍ട്ട്സ് ...

Widgets Magazine