മനം കവരും പള്‍സര്‍ 400എസ് എസ്

പള്‍സര്‍, ബജാജ്, സ്പോര്‍ട്സ് ബൈക്ക്
ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (17:50 IST)
ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ ആവേസമായി മാറിയ പേരാണ് പള്‍സര്‍ എന്നത്. ഇന്ത്യന്‍ ബൈക്ക് വിപണിയില്‍ പുതിയൊരു ശ്രേണി തന്നെ സൃഷ്‌ടിച്ച താരമാണ് പള്‍സര്‍. സ്പോര്‍ട്ടി ലുക്കുകളും കരുത്തും പ്രേമിച്ചെത്തുന്ന യുവാക്കളെ തൃപ്തിപ്പെടുത്താന്‍ പുതിയ മോഡലുമായാണ് ബജാജ് 400എസ്എസ് എന്ന സ്പോര്‍ട്സ് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്.

ഇരട്ട ഹെഡ്‌ലാമ്പുകള്‍, പ്രത്യേക ഡിസൈനില്‍ ഉയര്‍ത്തി സ്ഥാപിച്ച ഇന്ധനടാങ്ക്, കറുപ്പ് റിയര്‍വ്യൂ മിറര്‍, തീരെ ചെറിയ
ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, അലോയ് വീല്‍, എല്‍ഇഡി ടെയ്‌ല്‍ ലാമ്പ്, വേറിട്ട രീതിയിലുള്ള എക‌്‌സ്‌ഹോസ്‌റ്റ് തുടങ്ങി ആരേയും മനം മയക്കുന്ന സവിശേഷതകളുമയാണ് ബജാജിന്റെ പള്‍സറിന്റെ പുതിയ പതിപ്പ് അവതരിച്ചിരിക്കുന്നത്. ആദ്യ കാഴ്‌ചയില്‍ തന്നെ ബൈക്ക് പ്രേമികളെ കോരിത്തരിപ്പിക്കുന്നതാണ്
400 എസ്എസിന്റെ സ്‌പോര്‍ട്ടി രൂപകല്‌പന.

ബജാജിന്റെ സ്വന്തം ട്രിപ്പിള്‍ സ്‌പാര്‍ക്ക് ടെക്‌നോളജി ശക്തി പകരുന്ന ലിക്വിഡ് കൂളായ 4 - സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ 373.2 സി.സി എന്‍ജിനാണ് 400എസ്.എസിനെ നിയന്ത്രിക്കുന്നത്. 9500 ആര്‍.പി.എമ്മില്‍ 44 ബി.എച്ച്.പി കരുത്തുള്ള എന്‍ജിനാണിത്. 35 ന്യൂട്ടണ്‍ മീറ്ററാണ് പരമാവധി ടോര്‍ക്ക്. ആറ് ഗിയറുകളുണ്ട്. ഏഴ്
-
എട്ട് സെക്കന്‍ഡ് കൊണ്ട്
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശക്തിയുള്ള 400 എസ്.എസിന്റെ ടോപ് സ്‌പീഡ്
150 കിലോമീറ്ററാണ്.

സ്‌പോര്‍ട്ടി റൈഡിംഗിന് ഏറെ അനുയോജ്യമായ രീതിയില്‍ തന്നെയാണ് രൂപകല്‌പന. മൊത്തമായും ഡിജിറ്റലാണ് ഇന്‍സ്‌ട്രുമെന്റ് പാനല്‍. റൈഡിംഗ് സുഖകരമാക്കാന്‍ ഏറ്റവും മികച്ച സസ്‌പെന്‍ഷന്‍ സംവിധാനങ്ങള്‍ പുതിയ പള്‍സറില്‍ നല്‍കിയിട്ടുണ്ട്. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്‌റ്റം (എ.ബി.എസ്) ഉണ്ടെന്നതും മികവാണ്.


എസ്.എസ് 400, എസ്.എസ് 400 എ.ബി.എസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്. ചുവപ്പ്, മഞ്ഞ, നീല, കറുപ്പ് നിറഭേദങ്ങളില്‍ പുതിയ പള്‍സര്‍ വിപണിയിലെത്തും. 2.10 ലക്ഷം രൂപ മുതല്‍ 2.25 ലക്ഷം രൂപവരെയാണ് പ്രതീക്ഷിക്കുന്ന വില. മൈലേജിന്റെ കാര്യത്തില്‍ വലിയ പ്രതീക്ഷ വേണ്ട. ലിറ്ററിന്
25 - 30 കിലോമീറ്റര്‍ കിട്ടിയാലായി.

ഈവര്‍ഷമാദ്യം ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് പള്‍സറിന്റെ പുതിയ മുഖം അവതരിപ്പിച്ചത്. കവാസാക്കി നിന്‍ജ 300, കെടിഎം ആര്‍ സി 390, യമഹ വൈസീഎഫ്
- ആര്‍25 എന്നിവയോടാണ് വിപണിയില്‍ പ്രധാനമായും പള്‍സര്‍ എസ്.എസ് 400 ഏറ്റമുട്ടുക. കടുത്ത മത്സരം തന്നെ ഈ വിപണിയില്‍ ബജാജിന് നേരിടേണ്ടി വരും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :