'ബാങ്കുകളിലെ മിനിമം ബാലൻസ് വ്യവസ്ഥ പിൻവലിക്കണം': മുഖ്യമന്ത്രി

തിരുവനന്തപുരം, ബുധന്‍, 8 ഓഗസ്റ്റ് 2018 (11:46 IST)

ബാങ്കുകളിലെ മിനിമം ബാലൻസ് വ്യവസ്ഥയും സർവീസ് ചാർജ്ജ് വ്യവസ്ഥയും പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തുലക്ഷം കോടിയ്‌ക്ക് മുകളിൽ കിട്ടാക്കടം ഉണ്ടായിരിക്കേയാണ് വൻകിടക്കാർക്കു തുടർച്ചയായി ഇളവു നൽകി സാധാരണക്കാരുടെയും അതിനു താഴെയുള്ള നിക്ഷേപകരുടെയും പണമാണ് ചോർത്തുന്നത്.
 
കിട്ടാക്കടത്തിൽ 88 ശതമാനവും അഞ്ചുകോടിക്കു മുകളിലുള്ള വൻകിടക്കാരുടേതാണ്. അവരുണ്ടാക്കിയ നഷ്ടം സാധാരണ ഇടപാടുകാർ തങ്ങളുടെ ചെറുനിക്ഷേപങ്ങളിൽ നിന്നു നികത്തിക്കൊള്ളണമെന്നു പറയുന്നതുപോലെയാണ് ഇത്തരത്തിലുള്ള ചാർജ്ജ് ഈടാക്കൽ.
 
പല ബാങ്കുകളിലും ആയിരവും അതിൽ കൂടുതലുമാണ് മിനിമം ബാലൻസ്. അത്രയും ബാലൻ സ് അക്കൗണ്ടിൽ ഇല്ലെങ്കിൽ കൂടുതൽ തുക പിന്നീട് ഈടാക്കുകയാണ് ചെയ്യുക. പാചക വാതക ഗ്യാസ് അടക്കമുള്ളവയുടെ സബ്സിഡി തുക തുച്ഛമാണ്. ഒരുവശത്തു കൂടി കൊടുക്കുന്നുവെന്നു പറയുന്ന ഇളവ്  മറുവശത്തുകൂടി  സർവീസ് ചാർജിനത്തിൽ ചോർത്തുന്ന ഇത്തരത്തിൽ തീർത്തും ജനവിരുദ്ധമായ ഈ  നയം പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

വിലക്കുറവിന്റെ ഫ്രീഡം പ്രഖ്യാപിച്ച് ആമസോണിൽ ഫ്രീഡം ഓഫർ വരുന്നു !

ഉപഭോക്തക്കൾക്ക് വൻ വിലക്കുറവും മറ്റു ആനുകൂല്യങ്ങളും നൽകാൻ അമസോണിന്റെ ഫ്രീഡം ഓഫർ വരുന്നു. ...

news

വിവോ Y71 ഇന്ത്യൻ വിപണിയിൽ വൻ വിലക്കുറവിൽ !

ഇന്ത്യയില്‍ വിവോ Y71 4ജിബി റാം വാരിയന്റിന് 1000 രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി. ...

news

20 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരത്തുകളിൽ നിന്നും പിൻ‌വലിക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ

20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കാന്‍ അന്തിമ നടപടിയുമയി കേന്ദ്ര ...

news

ഇന്ത്യയിലെ ഓൺലൈൻ വ്യാപാര വിപണി പിടിച്ചടക്കാൻ വാൾമാർട്ട്; 10,000 ജീവനക്കാരെ പുതുതായി നിയമിക്കാൻ തീരുമാനം

ഇന്ത്യയിൽ വാൾമാർട്ടിന്റെ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സാങ്കേതിക ...

Widgets Magazine