എണ്ണവില ഉയര്‍ത്താനുള്ള സൗദി അറേബ്യയുടെ നീക്കം വിജയത്തിലേക്ക്; സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോഡില്‍

തിരുവനന്തപുരം, തിങ്കള്‍, 23 ഏപ്രില്‍ 2018 (09:39 IST)

Widgets Magazine
 petrol , price , petrol , പെട്രോള്‍ , ഡീസല്‍ , എണ്ണവില

സംസ്ഥാനത്ത് ഇതാദ്യമായി പെട്രോളിന്റെയും ഡീസലിന്റെയും വില സര്‍വകാല റെക്കോഡില്‍.. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയായി. ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ്. പെട്രോളിനും ഡീസലിനും ഇന്ന് 10 പൈസ വീതം വര്‍ദ്ധിച്ചു.

ഒരു മാസം കൊണ്ട് പെട്രോളിന് 2.32 രൂപയാണ് വര്‍ധിച്ചത്. അതേ സമയം ഡീസലിന് 3.07 രൂപയും വര്‍ദ്ധിച്ചു.
രാജ്യാന്തര തലത്തിൽ അസംസ്കൃത ഉയരുന്നതാണ് വിലക്കയറ്റത്തിന് കാരണം.

അസംസ്‌കൃത എണ്ണവില ഉയര്‍ത്താനാണു സൗദി അറേബ്യയുടെ തീരുമാനമാണ് ആഗോളതലത്തില്‍ എണ്ണവില ഉയരാന്‍ കാരണമായത്. അതേസമയം, സൗദി അറേബ്യയുടെയും ഒപെ‌ക് രാജ്യങ്ങളുടെയും നിലപാടിനെതിരെ അമേരിക്ക രംഗത്തു വന്നു.

രാജ്യാന്തര തലത്തില്‍ 2014നു ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലാണ് എണ്ണവില. അസംസ്‌കൃത എണ്ണവില ദിവസവും ഉയരുന്നതിനാല്‍ രാജ്യത്തെ ഇന്ധനവില വരും ദിവസങ്ങളിലും ഉയരാനാണു സാധ്യത.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പെട്രോള്‍ ഡീസല്‍ എണ്ണവില Petrol Price

Widgets Magazine

ധനകാര്യം

news

നിങ്ങള്‍ക്ക് കരുത്തും ആഡംബരവും ഒരുമിച്ചു വേണോ ?; ഞെട്ടിക്കാന്‍ ബിഎംഡബ്ല്യു എക്‍സ്3

ഇന്ത്യന്‍ നിരത്തുകളില്‍ താരമാകാന്‍ പുതിയ മോഡലുകളുമായി ബിഎംഡബ്ല്യു. വാഹന പ്രേമികളുടെ മനം ...

news

ജീപ് കോംപാസിനോട് മത്സരിക്കാൻ മഹീന്ദ്ര എക്സ് യുവി എത്തുന്നു

മഹീന്ദ്ര തങ്ങളുടെ എക്സ് യു വിയുയുടെ 2018 പതിപ്പായ എക്സ് യു വി 500നെ വിപണിയിൽ ...

news

കരസേനക്കായി വാഹനം നിർമ്മിച്ചു നൽകാൻ 100 കോടിയുടെ കരാറ് സ്വന്തമാക്കി അഷോക് ലെയ്‌ലാന്റ്

കരസേനക്കുവേണ്ടി 10 ബൈ 10 വാഹനം നിർമ്മിച്ചു നൽകാൻ ഒരുങ്ങി അഷോക് ലെയ്‌ലാന്റ്. രാജ്യത്തെ ...

news

നോട്ട് കിട്ടാനില്ല, എടി‌എമ്മുകള്‍ കാലി; ജനം പരക്കം പായുന്നു - രാജ്യം ആശങ്കയില്‍

രാജ്യത്താകമാനം പുതിയ ആശങ്ക ബാധിച്ചുതുടങ്ങിയിരിക്കുന്നു. നോട്ട് നിരോധനകാലത്തേതിന് സമാനമായ ...

Widgets Magazine