കറുത്ത പൊന്നിന് വില കൂടുന്നു

  കുരുമുളക് വില , കുരുമുളക്
കൊച്ചി| jibin| Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (11:01 IST)
ആഗോള തലത്തില്‍ കറുത്ത പൊന്നിന് ആവശ്യക്കാര്‍ കൂടിയതോടെ കുരുമുളകിന് വില വര്‍ദ്ധിക്കുന്നു. ശീതകാലത്ത് സംഭരിച്ചിരുന്ന സ്റ്റോക്ക് തീര്‍ന്നതും വില വര്‍ദ്ധിക്കുന്നതിന് കാരണമായി. ഇതോടെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്.

ഗാര്‍ബിള്‍ ചെയ്യാത്ത കുരുമുളക് ക്വിന്റലിന് 53000 രൂപയില്‍ നിന്ന് 56500 രൂപയിലെത്തി. ഗാര്‍ബിള്‍ ചെയ്തതിന് 59500 രൂപ. മലബാര്‍ ഗ്രേഡ് 1 ന് 60,000 രൂപയുണ്ട്. ഇന്ത്യയിലെ കുരുമുളകിന്റെ ഉപയോഗം പ്രതിമാസം 3000 - 4000 ടണ്‍ എന്ന തോതിലെത്തി. അമേരിക്കയുടെ പ്രതിവര്‍ഷ ആവശ്യമായ 45000 ടണ്ണിനടുത്താണിത്. വിയറ്റ്നാം ടണ്ണിന് 100 ഡോളര്‍ കൂടി 9900 ഡോളറാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയുടെ വില 10,000 ഡോളരും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :