153 ശതമാനത്തിന്റെ വളർച്ചയുമായി രാജ്യാന്തര സ്മാർട്ട്ഫോൺ വിപണിയിൽ ഓപ്പോ നാലാം സ്ഥാനത്ത്

ജനപ്രി‌യ സ്മാർട്ട്ഫോൺ നിര്‍മ്മാതാക്കളായ ഓപ്പോയ്ക്ക് രാജ്യാന്തര ഫോണ്‍ വിപണിയിൽ നാലാം സ്ഥാനം.

oppo, smartphone, samsung, applie ഓപ്പോ, സ്മാർട്ട്ഫോൺ, സാംസങ്ങ്, ആപ്പിള്‍
സജിത്ത്| Last Modified തിങ്കള്‍, 18 ജൂലൈ 2016 (11:02 IST)
ജനപ്രി‌യ നിര്‍മ്മാതാക്കളായ ഓപ്പോയ്ക്ക് രാജ്യാന്തര ഫോണ്‍ വിപണിയിൽ നാലാം സ്ഥാനം. ഐഡിസിയുടെ കണക്കുകൾ പ്രകാരം ഇത് ആദ്യമായാണ് ഓപ്പോ രാജ്യാന്തര സ്മാർട്ട്ഫോൺ വിപണിയിൽ ആദ്യ അഞ്ചിൽ ഇടംനേടുന്നത്.

നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യപാദ കണക്കുകൾ പ്രകാരം 153 ശതമാനത്തിന്റെ വളർച്ചയാണ് ഓപ്പോ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം കമ്പനിയുടെ വിൽപന 7.3 ദശലക്ഷം ഹാൻഡ്സെറ്റുകളായിരുന്നത് ഈ വർഷം ആദ്യപാദത്തിൽ 18.5 ദശലക്ഷം യൂണിറ്റായി വര്‍ദ്ധിച്ചു.

വിപണിയിൽ ഒന്നാം സ്ഥാനത്ത് സാംസങ്ങും രണ്ടാമത് ആപ്പിളും മൂന്നാം സ്ഥാനത്ത് ഹ്യുവായും അഞ്ചാമത് വിവോയുമാണ്. 2016 ലെ ആദ്യപാദത്തിൽ ഫൊട്ടോഗ്രാഫിക്ക് പ്രാധാന്യം നൽകി രണ്ടു പുതിയ ഹാൻഡ്സെറ്റുകൾ ഓപ്പോ പുറത്തിറക്കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :