ചെറിയ ഉള്ളി കിലോയ്ക്ക് 200രൂപ, സവാളയ്ക്ക് 60; വിലക്കയറ്റം രണ്ടാഴ്ച കൂടി തുടര്‍ന്നേക്കുമെന്ന് കച്ചവടക്കാര്‍

വ്യാഴം, 7 ഡിസം‌ബര്‍ 2017 (10:02 IST)

Onion price , Onion , price , സവാള , ചെറിയ ഉള്ളി , വിലക്കയറ്റം

സവാളയുടേയും ചെറിയ ഉള്ളിയുടേയും വില കുതിക്കുന്നു. ഉത്തരേന്ത്യയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 30 ശതമാനത്തോളമാണ് വില ഉയര്‍ന്നത്. ഇതേ വിലക്കയറ്റം ഇനിയും രണ്ടാഴ്ച കൂടി തുടരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. 
 
മുംബൈയിലെ മാട്ടുംഗ മാര്‍ക്കറ്റിൽ ചെറിയ ഉള്ളി കിലോയ്ക്ക് 150 രൂപയായിരുന്നത് 170 മുതല്‍180 വരെയെത്തി നില്‍ക്കുകയാണ്. അതേസമയം ചെറുകിടവില്‍പ്പന 200ന് മുകളിലുമാണ്‌‍. സവാളയ്ക്ക് ഒരുമാസംമുമ്പ് വരെ 25 മുതല്‍ 35 വരെയായിരുന്ന മൊത്തവില ഇപ്പോള്‍ 45 വരെയായി ഉയരുകയും ചെയ്തു. ചെറുകിടവില്‍പ്പന 60ന് മുകളില്‍. 
 
മഴ നാശം വിതച്ചതിലൂടെ തമിഴ്നാട്ടില്‍നിന്ന് എത്തിയിരുന്ന ചെറിയ ഉള്ളിയുടെ ലോഡ് ഗണ്യമായി കുറഞ്ഞ അവസ്ഥയാണുള്ളത്. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലും മഴയാണ് വില്ലനായതെന്ന് കച്ചവടക്കാര്‍ പറയുന്നു.  
 
സവാളയുടെ ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും ഖാരിഫ് സീസണില്‍ സവാളയുടെ കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചതുമാണ് ഉത്തരേന്ത്യന്‍ വിപണിയിലെ പ്രതിസന്ധിക്കു പ്രധാനകാരണമായതെന്നുമാണ് വിലയിരുത്തല്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

പ്രതീക്ഷിച്ചത് സംഭവിച്ചു; ആർബിഐ വായ്പാ നയം പ്രഖ്യാപിച്ചു

പ്രതീക്ഷിച്ചതു പോലെ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് ഓഫ് ...

news

ഒടുവില്‍ തീരുമാനമായി; നിരത്തില്‍ നിറഞ്ഞാടാന്‍ പുതിയ സ്വിഫ്റ്റ് ഫെബ്രുവരിയിൽ !

കാത്തിരിപ്പിന് വിരാമമാകുന്നു. മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായ സ്വിഫ്റ്റിന്റെ ഏറ്റവും ...

news

21,999 രൂപയ്ക്ക് ഗൂഗിള്‍ പിക്സല്‍ 2 സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാം ?; ഞെട്ടിക്കുന്ന ഓഫറുമായി ഫ്ലിപ്കാർട്ട് !

ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി ഫ്ലിപ്കാർട്ട് രംഗത്ത്. ഡിസംബർ 7ന് ...

news

357 രൂപയ്ക്ക് റീചാർജ് ചെയ്യൂ... അത്രയും തുക കാഷ്ബാക്കായി നേടൂ; കിടിലന്‍ ഓഫറുമായി ഐഡിയ

പുതിയൊരു കിടിലന്‍ ഓഫറുമായി ഐഡിയ. 357 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മുഴുവൻ തുകയും ...

Widgets Magazine