ഓല ക്യാബ്‌സിലും രത്തന്‍ ടാറ്റയുടെ നിക്ഷേപം

ന്യൂഡല്‍ഹി| Last Modified വ്യാഴം, 2 ജൂലൈ 2015 (10:43 IST)
ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ ഓല ക്യാബ്‌സില്‍ നിക്ഷേപം നടത്തുന്നു. എന്നാല്‍
എത്ര ഓഹരികളാണ് എടുത്തിരിക്കുന്നതെന്നോ എത്ര തുകയാണ് മുതല്‍മുടക്കിയിരിക്കുന്നതെന്നോ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഒരു വര്‍ഷത്തിനിടെ
പേയ്ടിഎം, കാര്‍ദേക്കോ, സ്‌നാപ്ഡീല്‍,
തുടങ്ങി പത്തോളം കമ്പനികളിലും രത്തന്‍ ടാറ്റ ഒരു വര്‍ഷത്തിനിടെ നിക്ഷേപം നടത്തിയിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവുമധികം മൂല്യമുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനികളിലൊന്നാണ് ഓല. രത്തന്‍ ടാറ്റയുടെ വരവ് കമ്പനിക്ക്
ഗുണകരമാകുമെന്നാണ്
ഓല ക്യാബ്‌സ് മേധാവി ഭവിഷ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :