എണ്ണവില 30 ഡോളര്‍ കടന്നു

ലണ്ടന്‍| JOYS JOY| Last Modified ശനി, 23 ജനുവരി 2016 (10:05 IST)
എണ്ണവിലയില്‍ വര്‍ദ്ധന. ബാരലിനു 30 ഡോളര്‍ കടന്നു. യു എസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ എണ്ണയുടെ ആവശ്യം വര്‍ദ്ധിച്ചതാണ് വില വര്‍ദ്ധനയ്ക്ക് കാരണം.

ബ്രെന്‍ഡ് ക്രൂഡ് വില 1.92 ഡോളര്‍ കൂടി 31.17 ഡോളറിലെത്തി. കടുത്ത ശൈത്യം എത്തിയതോടെ എണ്ണയുടെ ഉപയോഗം കൂടിയതാണ് വില വര്‍ദ്ധിക്കാന്‍ കാരണമായത്.

അതേസമയം, ഈ മാസം ബാരലിന് 27.10 ഡോളര്‍ വരെ താഴ്ന്നിരുന്നു. നിലവില്‍ യു എസില്‍ ഒരു ബാരല്‍ എണ്ണയുടെ വില 31.12 ഡോളര്‍ ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :