നിസാനുമൊന്നിച്ച് പുതിയൊരു യാത്രയ്‌ക്കൊരുങ്ങി ജോണ്‍ എബ്രഹാം

ജോണ്‍ എബ്രഹാം , ബോളിവുഡ് , നിസാന്‍ കാര്‍ , ബ്രാന്‍ഡ് അംബാസിഡര്‍
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 9 ഫെബ്രുവരി 2016 (12:10 IST)
ബോളിവുഡ് താരം ജോണ്‍ എബ്രഹാം ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ നിസാന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍. ഇന്ത്യയില്‍ പുറത്തിറങ്ങുന്ന സ്പോര്‍ട്സ് കാറുകളായ ജിറ്റിആര്‍ സ്പോര്‍ട്സ് കാര്‍, എക്സ് ട്രെയില്‍ ഹൈബ്രിഡ് എസ്യുവി എന്നിവയുടെ ബ്രാന്‍ഡ് അംബാസിഡറായാണ് ജോണ്‍ എബ്രഹാം എത്തുന്നത്.

ബോളിവുഡ് സൂപ്പര്‍ താരത്തെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നതിലൂടെ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനാവുമെന്നു നിസാന്‍ കരുതുന്നത്. നിസാനുമായുള്ള പുതിയ കരാര്‍ സന്തോഷം നല്‍കുന്നുവെന്ന് ജോണ്‍ പ്രതികരിച്ചു. നിസാനുമൊന്നിച്ച് പുതിയൊരു യാത്ര മുന്നില്‍ കാണുന്നുവെന്നും ജോണ്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :