സ്കോഡയുടെ ലക്‌ഷ്വറി സെഡാൻ സ്‌കോഡ സൂപ്പർബ് വിപണിയിലേക്ക്

സൂപ്പറായി സ്‌കോഡ സൂപ്പര്‍ബ് എത്തുന്നു

skoda superb, skoda സ്കോഡ, സ്‌കോഡ സൂപ്പർബ്
സജിത്ത്| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (10:31 IST)
സ്കോഡയുടെ പുതിയ ലക്‌ഷ്വറി സെഡാൻ സ്‌കോഡ സൂപ്പർബ് വിപണിയിലേക്ക്. തന്റെ മുന്‍ഗാമിയെക്കാളും അല്പം വലിപ്പം കൂട്ടിയാണ് പുതിയ സൂപ്പര്‍ബ് എത്തുന്നത്. ഇരട്ട ക്ലച്ച്, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എത്തുന്ന ഈ വാഹനത്തിന് 25 ലക്ഷം രൂപയോളമാണ് വില.

എം.ക്യു.ബി. പ്ലാറ്റ്‌ഫോമിലാണ് പുതിയ സൂപ്പർബ് നിര്‍മ്മിച്ചിരിക്കുന്നത്. 160 ബി.എച്ച്.പി. കരുത്ത് പ്രദാനം ചെയ്യുന്ന 2.0 ലിറ്റർ ഡീസൽ എൻജിന്‍, 178 ബി.എച്ച്.പി. കരുത്തു പകരുന്ന 1.8 ലിറ്റർ പെട്രോൾ എൻജിന്‍ എന്നിങ്ങനെയാണ് വാഹനം എത്തുന്നത്. വ്യക്തതയേറിയ കാരക്ടര്‍ ലൈനുകളാണ് വാഹനത്തിനുള്ളത്.

ചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പിനു താഴെയായി ഡേടൈം റണ്ണിങ് ലൈറ്റുകള്‍, തുകല്‍ സീറ്റുകള്‍, 625 ലിറ്റര്‍ ബൂട്ട് സ്‌പേസ്, പുതിയ ഡിസൈനിലുള്ള സ്റ്റീയറിങ് വീല്‍, പുതിയ ഡിസൈനിലുള്ള സെന്റര്‍ കണ്‍സോള്‍ 10 സ്പീക്കർ കാന്റൺ ഓഡിയോ സിസ്റ്റം, ആപ്പിൾ കാർ പ്ലെ എന്നീ സവിശേഷതകളും സൂപ്പര്‍ബിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :