കാത്തിരിപ്പിന് വിരാമം; കിടിലന്‍ ലുക്കില്‍ പുതിയ മാരുതി എസ് ക്രോസ് ഇന്ത്യയില്‍ - വില വിവരങ്ങള്‍

ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (12:01 IST)

suzuki s cross ,  maruthi suzuki , s cross ,  മാരുതി സുസുക്കി എസ്‌ക്രോസ് ,  മാരുതി സുസുക്കി , മാരുതി , സുസുക്കി

പുതിയ രൂപത്തില്‍ കഴിഞ്ഞ മാസം ജപ്പാനില്‍ അവതരിപ്പിച്ച മാരുതി സുസുക്കി എസ്‌ക്രോസ് ഇന്ത്യയിലെത്തി. സിഗ്മ, ഡെല്‍റ്റ, സെറ്റ, ആല്‍ഫ എന്നിങ്ങനെയുള്ള നാല് വേരിയന്റുകളിലായാണ് പുതിയ എസ്-ക്രോസ് എത്തിയിട്ടുള്ളത്. 8.49 ലക്ഷം രൂപയാണ് അപ്‌ഡേറ്റഡ് ക്രോസ്ഓവര്‍, എസ്-ക്രോസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഡിസൈനില്‍ മാരുതിയുടെ നിരയില്‍ തന്നെ ഒന്നാമനാകാനുള്ള എല്ലാ തെളിവുകളും എസ്‌ക്രോസിലുണ്ട്. 
 
പ്രധാനമായും പുറംമോഡിയിലാണ് എസ്‌ക്രോസിലെ പ്രധാന മാറ്റങ്ങള്‍. ക്രോം ആവരണത്തില്‍ പുതുക്കിപ്പണിത മുന്‍ഭാഗത്തെ റേഡിയേറ്റര്‍ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാംമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ബംമ്പര്‍, റിയര്‍ ബംമ്പര്‍ എന്നിവയിലെല്ലാം വലിയ മാറ്റങ്ങളാണ് കമ്പനി വരുത്തുന്നത്. വാഹനത്തിന് ഒരു സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നതിനായി 17 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിനു നല്‍കിയിരിക്കുന്നത്. 
 
1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിണില്‍ മാത്രമാണ് പുതിയ എസ്-ക്രോസ് മാരുതി ലഭ്യമാക്കുന്നത്. സുസൂക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികതയിലാണ് 1.3 ലിറ്റര്‍ DDiS എഞ്ചിന്‍ ഒരുങ്ങുന്നത്‍. ഐഡില്‍-സ്‌റ്റോപ്-സ്റ്റാര്‍ട്ട്, ടോര്‍ഖ് അസിസ്റ്റ്, ബ്രേക്ക് എനര്‍ജി റീജനറേഷന്‍ സിസ്റ്റം, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികത. 89 ബി‌എച്ച്‌പി കരുത്തും 200 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന എഞ്ചിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഉള്ളത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ശക്തനായ എതിരാളി; മസിലന്‍ ലൂക്കില്‍ പ്യൂഷോ 3008 വിപണിയിലേക്ക് !

ഇന്ത്യന്‍ എസ്‌യുവി ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഫ്രഞ്ച് നിര്‍മ്മാതാക്കളായ പ്യൂഷോ ...

news

പോക്കറ്റിലൊതുങ്ങുന്ന വിലയും അത്യുഗ്രന്‍ ഫീച്ചറുകളുമായി പനാസോണിക്ക് പി 99 വിപണിയില്‍

പാനസോണിക്കിന്റെ ഏറ്റവും പുതിയ ബഡ്ജെറ്റ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. പാനാസോണിക്ക് ...

news

വീണ്ടും ഇരുട്ടടി നല്‍കി കേന്ദ്രസര്‍ക്കാര്‍; ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 49 രൂപയുടെ വര്‍ധന

തുടര്‍ച്ചയായ രണ്ടാം മാസവും പാചകവാതക സിലിണ്ടറിന്റെ വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക ...

news

കിടിലന്‍ ഫീച്ചറുകളുമായി സ്വയിപ്പ് ഇലൈറ്റ് 2 പ്ലസ് വിപണിയില്‍; വിലയോ ?

പുതിയ സ്മാര്‍ട്ട്‌ഫോണുമായി സ്വയിപ് വിപണിയില്‍. സ്വയിപ് ഇലൈറ്റ് 2 പ്ലസ് എന്ന ...

Widgets Magazine