പുത്തൻ തലമുറ നിറങ്ങളുമായി ഡിയോയുടെ പുതിയ പതിപ്പ്

Sumeesh| Last Modified ബുധന്‍, 9 മെയ് 2018 (11:23 IST)
ഇന്ത്യൻ നിരത്തുകളിൽ യുവത്വത്തിന്റെ ഹരമായി മാറിയ ഹോണ്ട ഡിയോയുടെ പുതിയ മോഡൽ കമ്പനി പുറത്തിറക്കി. പുത്തൻ നിറങ്ങളോടും ഒരുപിടി മാറ്റങ്ങളോടെയുമാണ് ഡിയോ 2018നെ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്. 50,296 രൂപയാണ് വാഹനത്തിന്റെ ഡൽഹി എക്സ് ഷോറൂം വില. എസ് ടി ഡി, ഡി എൽ എക്സ് എന്നി മറ്റു രണ്ട് വകഭേതങ്ങളിലും വാഹനം ലഭ്യമാണ്.
നിറങ്ങളിലാണ് ഏറ്റവുമധികം മറ്റങ്ങൾ കമ്പനി കൊണ്ടു വന്നിരിക്കുന്നത്. മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്, ഡാസിൽ യെല്ലോ മെറ്റാലിക്. പോൾ ഇഗ്നിയസ് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിലാണ് പുതിയ ഡിയോയുടെ വരവ്.

ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, മൊബൈൽ ചർജ്ജിങ് പോർട്ട്. എൽ ഇ ഡി ഹെഡ്‌ലാമ്പ്, ഡേടൈം റണ്ണിങ് ലാമ്പുകൾ എന്നിവയാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്ന പുതിയ മാറ്റങ്ങൾ. 8 ബി എച്ച് പി കരുത്തും 8.91 എൻ എം ടോർക്കും സൃഷ്ടിക്കാനാവുന്ന 109.19 സി സി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് വാഹനത്തിന് കരുത്ത് നൽകുന്നത്. മണിക്കുറിൽ 83 കിലോമീറ്ററാണ് ഡിയോയുടെ പരമാവധി വേഗത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :